Wednesday, March 19, 2008

വിഷുവും പ്ലാസ്റ്റര്‍ ഓഫ് പാരീസും (എതിരന്‍ കതിരവന്‍)

വിഷുവും പ്ലാസ്റ്റര്‍ ഓഫ് പാരീസും

എതിരന്‍ കതിരവന്‍

ഇതു 2007 ഏപ്രിലിലെ എതിരന്‍ കതിരവന്‍ എഴുതിയ പോസ്റ്റ്. ഇന്നു ഞാന് വായിച്ചപ്പോ ( 2007ല് ഞാന് ഈ ഏരിയയില് ഇല്ലായിരുന്നല്ലോ )ആദ്യം ഒന്നു ഷെയര് ചെയ്തു. എന്റെ ഷെയറിങ് ആര് കാണാന്. അത് കൊണ്ടു ചുമ്മാ ഒരു പോസ്റ്റ് ആക്കി. അപ്പൊ ആരെങ്കിലും ഒക്കെ കാണുമല്ലോ.

ദേ അടുത്ത വിഷു ഒക്കെ വരികയല്ലേ? ചുമ്മാ ഒന്നു വായിച്ചിരിക്കാന്.

(ഞാനും ആ കണികാണും നേരം കുറെ കണ്ടതാ. കുഞ്ഞുന്നാളില് ഗുരുവായൂര് നിന്നു വാങ്ങിയ സുന്ദരന് കൃഷ്ണന് ഇന്നും കുറെ ഒക്കെ പോട്ടിപ്പോയിട്ടും വീട്ടില് ഇരിക്കുന്നും ഉണ്ട്. കുഞ്ഞുനാളില് കെട്ടി പിടിച്ചു ഒരു പടവും പിടിച്ചു.)

എന്റെ കൃഷ്ണാ ഗുരുവായുരപ്പാ...

Saturday, March 8, 2008

പെണ്ണും പൊന്നും

എങ്ങനെയുണ്ട് ? ദാവൂദിന്റെ മോളാണത്രേ ആ പെണ്കുട്ടി.( അതെയോ, സംശയം ...കണ്ടിട്ട് ഒരു മാഫിയ ലുക്ക് ഒന്നും ഇല്ലാലോ )

ആ , എന്തോരോ ആവട്ടെ. പക്ഷെ ...
























ഇനി ഇതൊക്കെ ഔട്ട് ഓഫ് ഫാഷന് ...

ഇതാ താഴെ കണ്ടോ ... 8 കിലോ ആണത്രെ ആ ഡ്രെസ്സിന്റെ തൂക്കം. 325 സ്വര്ണ നാണയം തുന്നി പിടിപ്പിച്ചിരിക്കുന്നു.



( ആ മോഡലിന്റെ മൊത്തം ശരീരതൂക്കം 50 കിലോ മാത്രം. )


നോട്ട്:
വല്ല കാശിനും ആവശ്യം വന്നാല് ഓരോന്നെടുത്തു വിറ്റാ മതി. പണിക്കൂലി കുറയില്ലലോ ;)

Saturday, March 1, 2008

നാല് വര്ഷത്തില് ഒരു പിറന്നാളുകാരി

ഞാന് മുന്പാലോചിക്കാറുണ്ട് ഈ ഫെബ്രുവരി 29 പിറന്നാള് വന്നാല് അവര് എങ്ങനാ വര്ഷാവര്ഷം പിറന്നാള് ആഘോഷിക്കുന്നതെന്നു. കുറെ അന്യോഷിച്ചു ഈ ലീപ് ഇയര് ബെര്ത്ത് ഡേ ക്കാരി / കാരന് അറിയുന്നവര് ഉണ്ടോ എന്ന് .

ദാ , വന്നല്ലോ ഞങ്ങടെ വനമാല.

എന്റെ ഏടത്തിയമ്മക്ക് കുഞ്ഞു വാവയുണ്ടായി . ഇന്നലെ വൈകിട്ട്. പെണ്കുഞ്ഞ്. ഫെബ്രുവരി 29 , തൃക്കേട്ട നക്ഷത്രം.

കുഞ്ഞമ്മണുവും അമ്മയും ദൈവാനുഗ്രഹത്താല് സുഖായിരിക്കുന്നു.

അപ്പോള് ഒന്നാം പിറന്നാളിന് ഞങ്ങടെ കുഞ്ഞാവക്ക് സ്കൂളില് പോവാം അല്ലേ :-*

Loading