Showing posts with label സാമൂഹ്യപാഠം. Show all posts
Showing posts with label സാമൂഹ്യപാഠം. Show all posts

Saturday, February 12, 2011

അച്ഛന്മാരോട് (അമ്മമാരോടും)

[മക്കളെ കുറിച്ച് വറീതാവുന്ന അച്ഛന്മാരോട് (അമ്മമാരോടും) എനിക്ക് പറയാനുള്ളത് ]

കുഞ്ഞനിയത്തിമാരെ എന്റെ സ്വന്തം കുഞ്ഞായി തന്നെ വളര്ത്തിയിട്ടുണ്ട് ഞാന്. എന്റെ പതിനാറ് വയസ്സില് എന്റെ കൈകളില് വന്ന കസിന് കുഞ്ഞ് എനിക്ക് മകളെപോലെ തന്നെയാണ്. അവളുടെ ഓരോ നിമിഷവും എനിക്ക് പ്രിയപ്പെട്ടതാണ്. അവള്ക്ക് ദോഷമുണ്ടാകുന്ന ഒന്നും വരരുതെന്ന് എനിക്ക് നിര്ബന്ധവുമുണ്ട്.

എങ്കിലും ഞാന് കരുതുന്നു അച്ഛനമ്മമാര് മക്കളെ സംരക്ഷിക്കേണ്ടത് എല്ലാത്തില് നിന്നും അവരെ ഒഴിച്ചുമാറ്റി കൂട്ടിലടച്ച് നിര്ത്തിയല്ല. വരുന്ന പ്രയാസങ്ങളെ എങ്ങനെ നേരിടണം എന്ന് അവരെ പഠിപ്പിക്കുകയാണ് വേണ്ടത്. നാളെ ഈ ലോകത്ത് തനിച്ച് ജീവിക്കേണ്ടവര് ആണവര്. അന്ന് നിങ്ങളുടെ കൈ അവരെ സംരക്ഷിക്കാനും മാത്രം അകലേക്ക് എത്തിയെന്ന് വരില്ല.

വീടിനടുത്തുള്ള സ്കൂളില് പഠിച്ച ഞാന് തനിച്ച് ബസ് യാത്ര തുടങ്ങിയത് പ്രിഡിഗ്രിക്കാണ്. ഒരു കോലവുമില്ലാത്ത, മെലിഞ്ഞുണങ്ങിയ, പട്ടുപാവാടയണിഞ്ഞ, പതിനഞ്ചുകാരിക്ക് ബസിലുണ്ടായത് ഉറുമ്പ് അന്നെഴുതിയ ചേച്ചിക്കുണ്ടായ അനുഭവം ആണ്. ഒരു ബസ്സ്റ്റോപില് ബസ് നിര്ത്താന് പോവുമ്പോള് ഒരു മധ്യവയസ്ക്കന് പുറകില് നിന്നും പിടിച്ചു. ഞാന് ഞെട്ടലോടെ തന്നെ പ്രതികരിച്ചതും ആ ചേച്ചി ചെയ്തത് തന്നെയാണ്. കയ്യിരുന്ന കുട കൊണ്ട് എന്നെകൊണ്ടാകാവുന്നത്ര ശക്തിയില് തല്ലി. അയാള് ഓടിയിറങ്ങിപ്പോവുകയും ചെയ്തു.
അതിനു ശേഷം വര്ഷങ്ങള് ഇന്നു വരെ ദിനം പ്രതി യാത്ര ചെയ്തിട്ടും എന്നെ ആരും തോണ്ടാന് പോലും ഇട വന്നിട്ടില്ല. അത്രമാത്രം അലേര്ട്ട് ആണ് ഞാന്. പുറകിലേക്ക് പോയാല് മുന്നോട്ട് നോക്കി ഒതുങ്ങി നില്ക്കുനതിന് പകരം അല്പം ചരിഞ്ഞ് പുറകില് നില്ക്കുന്ന ആളെ അല്പം കാണുന്ന വിധത്തില് നില്ക്കുക, ഇരിക്കുന്ന സീറ്റിനരികില് ആരെങ്കിലും ചാരി നിന്നാല് ഇടക്കിടക്ക് ആളെ അയാള്ക്ക് മനസ്സിലാവുന്ന വിധത്തില് ശ്രദ്ധിക്കുക. തൊട്ടടുത്ത് ആര്ക്കെങ്കിലും ബുദ്ധിമുട്ടുള്ള തരത്തില് ആണെങ്കില് 'എന്ത് പറ്റിയെന്ന്' ഉറക്കെ തന്നെ ചോദിക്കുക.

ഇതൊരു കാര്യം മാത്രമാണ്. ജീവിതവും അങ്ങനെ തന്നെയാണ്. എത്ര ശ്രദ്ധിച്ചാലും ചതിക്കുഴികള് അവര്ക്ക് ചുറ്റുമുണ്ടാകും. നിങ്ങള്ക്കൊരിക്കലും അവരെ സ്ഥിരമായി സംരക്ഷിച്ച് ചേര്ത്ത് പിടിച്ച് വളര്ത്താനാവില്ല. അവര് അറിഞ്ഞ് വളരേണ്ട സൌഹൃദങ്ങളും അപകടങ്ങളും ഉണ്ട്.

കൈകുമ്പിളില് വെള്ളം എടുക്കാന് വിരലുകള് ചേര്ത്ത് പിടിക്കണം. പക്ഷെ ആ വിരലുകള് വീണ്ടും മുറുകിയാല് അതേ വെള്ളം കയ്യില് നിന്നും ചോര്ന്നു പോകും. നിങ്ങള് അതിനിട വരുത്തരുത്.

Friday, August 14, 2009

ഇന്ത്യ എന്റെ രാജ്യമാണ്



ഇന്ത്യ എന്റെ രാജ്യമാണ്‌.

എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീസഹോദരന്മാരാണ്‌.

ഞാന്‍ എന്റെ രാജ്യത്തെ സ്‌നേഹിക്കുന്നു.

സമ്പൂര്‍ണവും വൈവിദ്ധ്യപൂര്‍ണവുമായ അതിന്റെ പാരമ്പര്യത്തില്‍ ഞാന്‍ അഭിമാനംകൊള്ളുന്നു.

ഞാന്‍ എന്റെ മാതാപിതാക്കളെയും ഗുരുക്കന്മാരെയും മുതിര്‍ന്നവരെയും ബഹുമാനിക്കും.

ഞാന്‍ എന്റെ രാജ്യത്തിന്റെയും എന്റെ നാട്ടുകാരുടെയും ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി പ്രയത്‌നിക്കും...










ഞാന്‍ ഈ പറഞ്ഞതില്‍ എത്രമാത്രം സത്യമുണ്ട്?

ഞാന്‍ എല്ലാവരെയും എന്റെ സഹോദരി സഹോദരന്‍മാരായി കാണുന്നുണ്ടോ?

ഞാന്‍ എന്റെ രാജ്യത്തിനെ കുറിച്ച്, ഇന്നത്തെ അവസ്ഥയില്‍ അഭിമാനം കൊള്ളുന്നുണ്ടോ?

ഞാന്‍ എന്റെ ഗുരുക്കന്മാരോടും മുതിര്‍ന്നവരോടും എപ്പോഴും ബഹുമാനത്തോടെ തന്നെ ആണോ പെരുമാറുന്നത്?

ഞാന്‍ ചെയ്യുന്നതെല്ലാം എന്റെ രാജ്യത്തിനു നന്മ വരുത്തുന്നവയാണോ?





















എങ്കിലും എന്നും എനിക്ക് എന്റെ രാജ്യം ഇന്ത്യ തന്നെയാണ്.

ഞാന്‍ എന്നും എന്റെ രാജ്യത്തെ സ്‌നേഹിക്കുന്നുമുണ്ട്.

ലോകത്തെ ഏറ്റവും നല്ല രാജ്യം എന്റെതായിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നുമുണ്ട്.

എന്റെ രാജ്യത്ത് എന്നും ശാന്തിയും സമാധാനവും ഐശ്വര്യവും സമ്പല്‍സമ്യദ്ധിയും ഉണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നുണ്ട്.



ആ സ്നേഹത്തിന്റെ, ആഗ്രഹങ്ങളുടെ, പ്രതീക്ഷകളുടെ ആത്മാര്‍ഥത‍യില്‍ തികച്ചും അവകാശത്തോടെ എനിക്കും പറയാം

!!! ജയ് * ഹിന്ദ് !!!

Saturday, May 9, 2009

കാണാതാവുന്ന സ്ത്രീജന്മങ്ങള്‍

നോബല്‍ ജേതാവായ ഡോ. അമര്‍ത്യസെന്നിന്റെ കണക്കനുസരിച്ച് 1986 ല്‍ 37 കോടി സ്ത്രീകള്‍ ഇന്ത്യന്‍ ജനതയില്‍ നിന്നും അപ്രത്യക്ഷമായി. 'അപ്രത്യക്ഷമായി' എന്ന വാക്കിനു 'ഇല്ലാതായി' എന്നായിരുന്നു അദ്ദേഹം കല്പ്പിച്ച അര്‍ഥം. ഇന്ത്യയുടെ ജനതയില്‍ എണ്ണപ്പെടേണ്ട 37 കോടി എങ്ങും പരാമര്‍ശിക്കപ്പെടാന്‍ പോലും അവശേഷിച്ചില്ല.

പെണ്‍ശിശുഹത്യക്ക് ഇന്ത്യന്‍ ചരിത്രത്തില്‍ എന്നും വേരുകള്‍ ഉണ്ടായിരുന്നു. ഉള്‍ഗ്രാമങ്ങളിലെ പാവപ്പെട്ടവര്‍ നൂറു രൂപ വയറ്റാട്ടിക്ക് കൊടുത്താല്‍ പിറന്ന പെണ്‍കുഞ്ഞിനെ ശ്വാസം മുട്ടിച്ചോ ജീവനോടെ കുഴിച്ചിട്ടോ വിഷം കൊടുത്തോ കൊന്ന് തരും. അതല്ല അച്ഛനോ അച്ഛമ്മയോ അതു ഒരു പൈസ ചിലവില്ലതെ സ്വയം ചെയ്തുകൊള്ളും.

പെണ്‍ഭ്രൂണഹത്യ ഇന്ത്യയില്‍ നിയമവിരുദ്ധമാണിന്ന്.അള്‍ട്രാസൗണ്ട് വഴി ഭ്രൂണത്തിന്റെ ലിംഗനിര്‍ണ്ണയം നടത്തുന്നത് അനുവദനീയമല്ലാതിരുന്നിട്ടും ഓരോ വര്‍ഷവും ഒരു കോടിയോളം പെണ്‍ഭ്രൂണങ്ങള്‍ ഇന്നും നശിപ്പിക്കപ്പെട്ടുകൊണ്ടീരിക്കുന്നു.

ഇതിനോടൊപ്പം വായിക്കാന്‍ ആയി.

ചെറുപ്പക്കാരികളായ വധുക്കളുടെ സ്ത്രീധനമരണങ്ങളും കൂടിക്കൊണ്ടേ ഇരിക്കുന്നു. ഇതു മിക്കവാറും ഭര്‍ത്താവും അയാളുടെ മാതാപിതാക്കളും ചിലപ്പോള്‍ സഹോദരങ്ങളും ഒക്കെ ചേര്‍ന്നു നടത്തുന്ന കൊലപാതകം തന്നെ ആണ്. മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയോ അടുക്കളയില്‍ മനപൂര്‌വ്വം സ്രഷ്ടിക്കപ്പെടുന്ന അപകടങ്ങളിലോ നിര്‍ബദ്ധിച്ച് കഴിപ്പിക്കുന്ന ഉറക്കഗുളികകളിലോ തൂങ്ങിമരണങ്ങളിലോ വര്‍ഷാവര്‍ഷം ഏകദേശം ഇരുപത്തയ്യായിരത്തോളം യുവതികള്‍ ഇമ്മാതിരി ഇല്ലാതാക്കപ്പെടുന്നു അല്ലെങ്കില്‍ മരിച്ചതിനു തുല്യമായി ജീവിച്ചിരിക്കുന്നു.

ഈ വിവരങ്ങള്‍ എല്ലാം www.50millionmissing.in എന്ന വെബ്സൈറ്റില്‍ നിന്നാണ്. ആ ക്യാമ്പെയിന്റെ ഭാഗമായി ഇന്ത്യന്‍ സര്‍ക്കാരിനും കൂടി സമര്‍പ്പിക്കാന്‍ ആയി http://gopetition.com/petitions/stop-female-genocide-in-india.html എന്ന ഒരു പെറ്റീഷന്‍ (Mar 07, 2008) തയാറാക്കിയിരിക്കുന്നു.

അല്ല.എനിക്ക് ഒരു ഫോര്‍‌വേഡ് മെയില്‍ ആയി കിട്ടിയ, ഇന്നു ഈ സമയം വരെ ഞാനടക്കം വെറും 1309 ഒപ്പിട്ട അതില്‍ നിങ്ങളുടെ പേരും സ്ഥലവും ചേര്‍ത്ത് ഒപ്പിടാന്‍ അഭ്യര്‍ഥിക്കാന്‍ അല്ല ഞാന്‍ ഇതിവിടെ പറഞ്ഞത്. അങ്ങനെ ഒരു പെറ്റീഷന്‍ എന്തെങ്കിലും ഗുണം ചെയ്യുമോ എന്നും അറിയില്ല. വിശ്വസിക്കുന്നുമില്ല.

പക്ഷെ ആ രണ്ടാമത്തെ കാറ്റഗറിയില്‍ ഉള്ള വര്‍ഷാവര്‍ഷം ഇരുപത്തയ്യായിരം വച്ച് കൂടുന്ന 'ഇല്ലാതാകുന്നവരെ' കുറിച്ച് ചിന്തിക്കാനായ്‍ മാത്രം ആണ് ഇതു ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നത്. ക്രൂരമാണെന്നറിയാം, എങ്കിലും ആ ഇരുപത്തയ്യായിരത്തില്‍ ഒന്നാവുന്നതിനെക്കാള്‍ ഭേദം ആദ്യത്തെ കാറ്റഗറിയിലെ കോടിയില്‍ ഒന്നാവുന്നത് തന്നെയാണ് എന്നു ചിന്തിച്ച് പോകുന്നതിനാല്‍ ആണ്.

സ്ത്രീധന കൊലപാതകങ്ങള്‍ ഒന്നും എനിക്കു ഭാഗ്യത്താല്‍(ദൈവാധീനത്താല്‍) നേരിട്ടറിയില്ല. പക്ഷെ അതിനു തുല്യമായ പലസാഹചര്യങ്ങളും പ്രബുദ്ധരായ ഇന്നും നമ്മുടെ കേരളസമൂഹത്തില്‍ തന്നെ നേരിട്ടറിയാം.

ആ ഇരുപത്തയ്യായിരങ്ങള്‍, ആരും അറിയാതെ പോകുന്ന അനേകം ഇരുപത്തയ്യായിരങ്ങള് നിലനില്‍ക്കുന്നിടത്തോളം, പെണ്‍കുഞ്ഞുങ്ങളേ, നിങ്ങള്‍ ജനിക്കാതിരിക്കട്ടെ.

Saturday, November 22, 2008

എങ്കിലും വിശ്വാസികളെ...

ക്രിസ്തുവിന്റെ മണവാട്ടിയായ് മാറിയ 21കാരി അവള്‍ സംരക്ഷിക്കപ്പെടേണ്ട ഇടത്ത് തന്നെ ക്രുരമായി കൊല ചെയ്യപ്പെട്ടിട്ട് 16 വര്ഷം. ഒരു മകളും പെങ്ങളും കൂട്ടുകാരിയും ഒക്കെ ആയിരുന്നില്ലേ അഭയയും? ഈ നീണ്ടകാലയളവിനുള്ളില് എന്നെങ്കിലും നിങ്ങള്‍ അവള്‍ക്കായ്‌ പ്രാര്ത്ഥിച്ചിരുന്നുവോ?

കുറ്റാരോപിതരായവരെ രക്ഷിക്കാന്‍ ആയി കര്‍ത്താവിനോടു കേഴുമ്പോള്‍ നിങ്ങള്‍ സ്വന്തം മനസാക്ഷിയോട് കൂടി ചോതിക്കു അഭയക്കായ് നിങ്ങള്‍ പ്രര്ത്ഥിച്ചിരുന്നുവോ എന്ന്. കര്‍ത്താവ് അല്ല, നിങ്ങളുടെ മനസാക്ഷി എങ്കിലും നിങ്ങള്ക്ക് മാപ്പ് തരുമോ എന്ന്.


മാതൃഭൂമി വാര്‍ത്ത‍

Thursday, October 30, 2008

രാജ് താക്കറേക്ക്...

We all should support Raj Thackeray and take his initiative ahead by doing
more...

1. We should teach our kids that if he is second in class, don't study harder.. just beat up the student coming first and throw him out of the school


2. Parliament should have only Delhiites as it is located in Delhi


3. Prime-minister, president and all other leaders should only be from Delhi


4. No Hindi movie should be made in Bombay. Only Marathi.


5. At every state border, buses, trains, flights should be stopped and staff changed to local men


6. All Maharashtrians working abroad or in other states should be sent back as they are SNATCHING employment from Locals


7. Lord Shiv, Ganesha and Parvati should not be worshiped in our state as they belong to north (Himalayas)


8. Visits to Taj Mahal should be restricted to people from UP only


9. Relief for farmers in Maharashtra should not come from centre because that is the money collected as Tax from whole of India, so why should it be given to someone in Maharashtra?


10. Let's support Kashmiri Militants because they are right in killing and injuring innocent people for the benefit of their state and community..


11. Let's throw all MNCs out of Maharashtra, why should they earn from us? We will open our own Maharashtra Microsoft, MH Pepsi and MH Marutis of the world


12. Let's stop using cellphones, emails, TV, foreign Movies and dramas. James Bond should speak Marathi


13. We should be ready to die hungry or buy food at 10 times higher price but should not accept imports from other states


14. We should not allow any industry to be setup in Maharashtra because all machinery comes from outside


15. We should STOP using local trains... Trains are not manufactured by Marathi manoos and Railway Minister is a Bihari


16. Ensure that all our children are born, grow, live and die without ever stepping out of Maharashtra, then they will become true Marathi's



You forward many mails cracking jokes on our country and people
But if you are a Citizen of our Country first and then of your State and
think what MNS is doing is wrong and should be STOPPED


Note: ഇന്നു ഒരു സുഹൃത്ത് അയച്ചു തന്ന ഇമെയില്. ആരാണ് ഇതു തയാറാക്കിയത് എന്നറിയില്ല. പക്ഷെ തികച്ചും അഭിനന്ദനീയം ഈ മെയിലിന്റ്റെ ഉദ്ദേശം.

എങ്കിലും, ഈ ക്രൂരരായ രാഷ്ടിയനേതാക്കളുടെയും മതനേതാക്കളുടെയും നാറിയ കളികള്‍ക്ക് വശംവദരാകാതെ പിടിച്ചു നില്ക്കാന്‍ ഇന്ത്യന്‍ യുവത്വത്തിന് കഴിഞ്ഞില്ലെങ്കില്‍ ഇന്ത്യയും നാളെ പല ആഫ്രിക്കന്‍ രാജ്യങ്ങളുടെ പോലെ ഗോത്രവര്‍ഗയുദ്ധത്തിന്റെ കളം ആയി മാറില്ലേ? ഭയപ്പെടുത്തുന്ന സാദ്ധ്യത.

Saturday, August 23, 2008

പൂജ, നിര്മ്മല ശിശുഭവന്

പൂജ എന്ന ആ കുട്ടിയെ കുറിച്ചുള്ള വാര്‍ത്തകള്‍ മുന്പ് വായിച്ചിരുന്നതായി ഓര്‍ക്കുന്നു. ഇന്നു അതെ ഇമെയില്‍ വീണ്ടും വന്നു.

Dear Friends,

The below 4yrs baby name POOJA was kidnapped by a person at some place and now she is under Kerala Police custody. Since the baby could not communicate her identification clearly, Police is struggling to find her parents. The flg information was given by the baby which may or may not be correct also. Requesting all to forward her photograph to the maximum people in India to identify her parents / relatives.

Hope this will cost only your time and will help one life.

Information given by the baby:


POOJA



Father's Name : Mr. Rajkiran
Mother's Name : Mrs. Munny Devi
Language : HINDI
Place : Nagaluppi (this was pronounced by the baby which Police could not find such a place. The place must be related to the mentioned name). She is having one younger Brother & Elder Sister.

താഴെ പറയുന്ന ബ്ലോഗില്‍ 2006 ലെ ഒരു പോസ്റ്റില്‍ പറയുന്നുണ്ട് തിരുവന്തപുരം നിര്മ്മല ശിശുഭവനില് ആ കുട്ടി ഉണ്ടെന്നു.

http://publicawareness.wordpress.com/2006/11/14/help-a-child-in-need/


ആ കുട്ടി ഇപ്പോള്‍ എവിടെ ആണ്? ആര്‍ക്കെങ്കിലും അറിയുമോ?



---------------- Updated Details ----------------

നന്ദി അപ്പു :)


കേരളഫാര്‍മര്‍ ജൂണ്‍ 20 നു ഇതിനെക്കുറിച്ച് പറഞ്ഞിരുന്നു [...നിജസ്ഥിതി മനസിലാക്കുവാന്‍ ഫോണ്‍ ചെയ്ത് ചോദിച്ചപ്പോള്‍ ഇത് രണ്ടു വര്‍ഷം പഴക്കം ചെന്ന കേസാണെന്നും പരിഹരിക്കപ്പെട്ട വിഷയമാണെന്നും മനസിലാക്കുവാന്‍ കഴിഞ്ഞു.]


--------------------------------------------------------------------------------------

Wednesday, August 13, 2008

ഇന്ത്യയുടെ അറുപത്തിയൊന്നാം പിറന്നാള്‍

അമ്മേ നിനക്കു വന്ദനം !!!



1947 ഓഗസ്റ്റ്‌ 15നു മൌന്റ്ബാറ്റണ് പ്രഭുവില്‍ നിന്നു ശ്രീ ജവഹര്‍ലാല്‍ നെഹ്‌റു രാജ്യത്തിന്റെ അധികാരം ഇന്ത്യക്കാരുടെ തന്നെ കൈയില്‍ ഏറ്റുവാങ്ങിയ അന്നുതൊട്ട്...



സ്വന്തം രാജ്യത്തിനെ, അതിലെ എല്ലാത്തിനെയും രണ്ടായി പകുത്ത്...



ജനിച്ചു വളര്‍ന്ന നാടിനെ ഇട്ടെറിഞ്ഞു...


സ്വന്തം സഹോദരങ്ങളെ തന്നെ കൊലക്ക് കൊടുത്ത്...


ദുരിതപര്‍വങ്ങള്‍ താണ്ടിയ ഒരു ജനത ...


ഇന്നും ശാന്തമാണെന്നു പറയാന്‍ കഴിയാതെ...



തലയ്ക്കു മുകളില്‍ തൂങ്ങുന്ന അസ്വാതന്ത്രത്തിന്റെതാകാവുന്ന വാളുണ്ടായേക്കാം എന്ന കരുതല്‍ മനസ്സില്‍ സൂക്ഷിച്ചു ...



രാജ്യത്തിന്റെ പരിപൂര്‍ണസമാധാനം ഇനിയും അകലെ ആണെന്ന ദുഃഖസത്യം അറിഞ്ഞും ...




എങ്കിലും...

സ്വന്തം രാജ്യത്തിന്റെ ഓരോ നേട്ടത്തിലും സന്തോഷിച്ച് ...



ഞങ്ങള്‍ സ്വതന്ത്രരാണെന്ന് അഭിമാനിച്ചു കൊണ്ട്...



ജന്മനാടിന്റെ ജന്മദിനം ആഘോഷിക്കാന് ഒരുങ്ങുന്നു.



ഈ ലോകത്തെ കാത്തു രക്ഷിക്കുന്ന ദൈവത്തിനോട്, അത് ഈശ്വരനോ അല്ലാഹുവോ ക്രിസ്തുവോ ആയിക്കൊള്ളട്ടെ , ഞങ്ങള്‍ ഒന്നായി പ്രാര്‍ത്ഥിക്കുന്നു

" ഞങ്ങളുടെ നാടിനെ കാത്തുരക്ഷിക്കണേ, ഞങ്ങളെ നേര്‍വഴിക്കു നയിക്കണേ "



Tuesday, July 22, 2008

ആണവകരാറില് എന്റെ നിലപാട്

ഞാന്‍, പ്രിയ, ഇന്ത്യയില്‍ ജനിച്ചു വളര്‍ന്ന, നിയമപരമായ കാലാവധിയുള്ള ഇന്ത്യന്‍ പാസ്പോര്‍ട്ട് അവകാശിയായ ‍,ഒരു ഇന്ത്യന്‍ രാഷ്ടീയപാര്ട്ടിയുടേയും അംഗവും അല്ലാത്ത ഞാന്, ഇന്‍ഡോ- യുസ് ആണവകരാര്‍, ഇന്ത്യന്‍ സര്‍ക്കാര്‍ അവകാശപ്പെടുന്നത് പോലെ എന്റെ രാജ്യത്തിന്‌ നന്മയുണ്ടാക്കുമെന്നു ഇനിയും വിശ്വസിക്കാന്‍ കഴിയാത്തതിനാലും‍, ഇന്ത്യയുടെ ആണവായുധപദ്ധതിയേയും തോറിയം സംമ്പുഷ്ടീകരണത്തേയും ഇറാന്‍ എണ്ണക്കുഴല്‍് പദ്ധതിയേയും സര്‍വോപരി അമേരിക്കയുടെ ശത്രുതാലിസ്റ്റില് ഉള്ള പല രാജ്യങ്ങളോടുമുള്ള ഇന്ത്യന്‍ വിദേശനയത്തേയും ഇതു ദോഷകരമായ രീതിയില്‍ സ്വാധിനിക്കപ്പെട്ടേക്കാം എന്ന് ഞാന്‍ ഭയപ്പെടുന്നത് കൊണ്ടും , ഇന്ത്യന്‍ പാര്‍ലമെന്റില്‍ എന്നെ പ്രതിനിധികരിക്കുന്ന അംഗം എന്ത് തീരുമാനം എടുത്താലും, ഇന്ത്യന്‍ ഗവണ്മെന്റ് ആണവകരാറുമായി സഹകരിക്കുന്നത് ഒരു ഇന്ത്യന്‍ പൌരയെന്ന നിലക്ക് ഞാന്‍ പിന്തങ്ങുന്നില്ലെന്നും ഇതിനാല്‍ പ്രസ്താവിച്ചു കൊള്ളുന്നു.

(ഒപ്പ് )

Loading