ജയ് ഭീം. Jai Bhim.
Saturday, November 6, 2021
ജയ് ഭീം. Jai Bhim - Tamil - ആമസോണ് പ്രൈം മൂവീസ്
Monday, October 18, 2021
തകചർ Takachar ന് ഏർത് ഷോട്ട് അവാർഡ്
അഗ്രികൾച്ചറൽ വെസ്റ്റ് നെ കത്തിക്കുന്നതിനു പകരം ഫ്യുവലും വളവും ഒക്കെ ആക്കി മാറ്റാൻ ഉള്ള ചിലവ് കുറഞ്ഞ പോർട്ടബിൾ ടെക്‌നോളജി - കൃഷിയിടത്തിൽ കൊണ്ട് ചെല്ലാവുന്ന ട്രാക്ടർ പോലെ- ക്കാണ് അവാർഡ്.
ബ്രൌസർ ബ്രേവ് - Browser Brave
പുതിയ ഒരു ബ്രൗസർ - Brave - ന്യൂസ് പേപ്പറുകൾ ഒക്കെ വായിക്കാൻ സൂപ്പറാണ്.
നെറ്റ് ഫ്ലിക്സിലെ സീരീസ് - ടാഗോർ സ്റ്റോറീസ്
നെറ്റ് ഫ്ലിക്സിലെ സീരീസ് - ടാഗോർ സ്റ്റോറീസ് - ഹിന്ദി
നെറ്റ് ഫ്ലിക്സിലെ സിനിമകൾ - യേ ബാലെ
നെറ്റ് ഫ്ലിക്സിലെ സിനിമകൾ - യേ ബാലെ - ഹിന്ദി
നെറ്റ് ഫ്ലിക്സിലെ സിനിമകൾ - ഹൗസ് ്അറസ്റ്റ്
നെറ്റ് ഫ്ലിക്സിലെ സിനിമകൾ -
നെറ്റ് ഫ്ലിക്സിലെ സിനിമകൾ - ചോപ് സ്റ്റിക്‌സ്
നെറ്റ് ഫ്ലിക്സിൽ എന്തുണ്ട് കാണാൻ.?
Friday, November 11, 2011
യു ഏ ഇ അൽ ജസീറ ബസ് മീറ്റ് 2011

അറിയാതെ ആണെങ്കിലും എന്റെ ബെർത്ത്ഡേ അടിപൊളിയാക്കിയ മീറ്റ് അംഗങ്ങൾക്ക് ഡാങ്ക്സ് :)
11/11/11 11:11 pM
-കഴിഞ്ഞ പ്രാവശ്യം കാർഡിന്റെ ഫോട്ടം ഇട്ട് ഞാൻ ബെർത്ത്ഡേ വിഷ് വാങ്ങി, ഈ വട്ടം മീറ്റിന്റെ ഫോട്ടം ഇട്ടൂന്നല്ലേ ആരോപിക്കാൻ പോകുന്നത് ..ബുഹഹഹ...-
Monday, November 7, 2011
FYI : ഹോം നഴ്സിംഗ്, കോലഞ്ചേരി
[സഹായത്തിനു വേണ്ടത് പുരുഷന്‍ ആണെങ്കില്‍ ഡെയ്ലി വേജസ് ആയിട്ടാണ് ആളെ അയക്കുക.Rs. 300/day]
ഫോണ്‍ നമ്പര്‍ (ഓഫീസ്) : 0484 2688525 (മൊബൈല്‍) : 94476 20709
*For Your Info*
Tuesday, October 25, 2011
സൌമ്യമാര്‍ ആവര്‍ത്തിക്കുന്നു
ജീവിക്കാന്‍ വേണ്ടി ജോലിക്കു പോയ യുവതി വഴിയില്‍ വച്ച് ക്രൂരമായി കൊല്ലപ്പെട്ടു.
http://www.mathrubhumi.com/story.php?id=224746
വര്‍ഷങ്ങള്‍ക്കു മുന്നേ വിധി തനിച്ചാക്കിയ സ്മിതക്കു ജീവിതം കാത്തു വച്ചിരുന്നത് അതിലും ക്രൂരമായ ഒരു അന്ത്യം ആയിരുന്നു എന്നത് വല്ലാതെ നൊമ്പരപ്പെടുത്തുന്നു
സൌമ്യമാര്‍ ആവര്‍ത്തിച്ചു കൊണ്ടേ ഇരിക്കുന്നു .എന്നിട്ടും ഒന്നും പറയാനില്ല. അല്ലെങ്കില്‍ എന്താ പറയേണ്ടത് എന്ന് അറിയില്ല. നിസ്സഹായത ആണത്.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ കൊണ്ട് നാട്ടില്‍ ജീവിക്കുമ്പോള്‍ വല്ലാത്ത ഒരു അരക്ഷിതബോധം ഉള്ളില്‍ ഉണ്ടായിക്കഴിഞ്ഞു. ആലോചിക്കുമ്പോള്‍ പോലും പേടിയാകുന്ന ഒരു മാനസീകാവസ്ഥ. ഇങ്ങനെ ഒന്നും ഇനി സംഭവിക്കാതിരിക്കാന്‍ നിയമമോ സമൂഹമോ ഒന്നും ചെയ്യുന്നില്ലെന്ന ഒരു ബോധം ആവര്‍ത്തിച്ചു കേള്‍ക്കുന്ന വാര്‍ത്തകള്‍ ഉള്ളില്‍ ഉണ്ടാകുന്നു. വീടിനുള്ളില്‍ ഒതുങ്ങുക എന്നല്ലാതെ മറ്റൊരു വഴിയും ഇല്ല എന്ന് സമൂഹവും ഓര്‍മ്മപ്പെടുത്തുന്നു
ഈ പെണ്‍കുട്ടികള്‍ സ്മിതയും സൗമ്യയും എല്ലാം ജീവിക്കാന്‍ വേണ്ടി ആ സമയങ്ങളില്‍ പുറത്തിറങ്ങേണ്ടി വന്നവര്‍ ആണ്. മറ്റ് മാര്‍ഗം ഇല്ലാത്തവര്‍. അവര്‍ ഈ ക്രൂരതകള്‍ക്ക് പാത്രമാവാന്‍ സാഹചര്യം ഉണ്ടായതും അവരുടെ തന്നെ ദയനീയമായ ജീവിതാവസ്ഥ കാരണം ആയിരുന്നു.
ഒന്‍പത മാസത്തിന് ശേഷം ഇപ്പോള്‍ സൗമ്യയുടെ കേസിന്റെ വിധി വരുമ്പോള്‍ പോലും അതില്‍ പ്രതീക്ഷിക്കാനോ പുറമേയുള്ള കുറ്റവാളികള്‍ക്കു വാണിംഗ് നല്‍കാന്‍ മാത്രമോ ഒന്നും ഉണ്ടാവില്ല എന്നാ നിസ്സംഗതയും മനസ്സില്‍ കരുതി വച്ചേ മതിയാകൂ
അങ്ങനെ അല്ലെന്നു ആരെങ്കിലും ഒന്ന് പറയൂ. ഒരാശ്വാസത്തിനായെങ്കിലും
Sunday, August 21, 2011
രണ്ട് പാട്ടുകൾ
എനിക്ക് ഒത്തിരി ഇഷ്ടം തോന്നിയിട്ടുള്ള പാട്ടുകൾ ആണു തേന്മാവിൻ കൊമ്പത്തെ റ്റൈറ്റിൽ സോങ്ങ് ' നിലാപൊങ്കലായേലോ... യും കാലചക്രത്തിലെ 'കുടപോലെ ആകാശം;
അവ തമ്മിൽ ഒരു സിമിലാരിറ്റി ഇല്ലേ? ആ സ്ലോ ട്രാക്കും സ്വീറ്റല്ലാത്ത ശബ്ദവും
[ഇന്ന് മലയാളത്തിലെ ഫിക്ഷൻ മൂവിയെക്കുറിച്ച് ബസിൽ പറഞ്ഞപ്പോൾ അറിഞ്ഞു കാലചക്രം ഒരു സയൻസ് ഫിക്ഷൻ ആയിരുന്നെന്നും ബോക്സോഫീസിൽ പൊളിഞ്ഞെന്നും]
Sunday, August 14, 2011
വന്ദേ മാതരം
എന്റെ മാതാപിതാക്കൾ എന്റെതായതിനാൽ ഞാൻ സ്നേഹിക്കുന്നതു പോലെ
എന്റെ രാജ്യവും എന്റെതായതിനാൽ ഞാൻ സ്നേഹിക്കുന്നു
എന്റെ ജന്മവും ജീവിതവും എന്റെ രാജ്യത്തിന്റെതു കൂടിയാണു.
എന്റെ ഐഡിന്റിറ്റിയും ഇന്ത്യാ മഹാരാജ്യത്തിനോപ്പമാണു
നമ്മുടെ രാജ്യത്തിന്റെ കുറ്റവും കുറവുകളും നമ്മൾ തന്നെ തിരുത്തി
നമ്മുടെ രാജ്യം ലോകത്തിനു തന്നെ മാത്യകയാവുന്ന ഒരു കാലം വരും
ആ പ്രതീക്ഷകളോടെ, അതിനായി ഒന്നിച്ചു പ്രയത്നിക്കാനായി
ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിനു, നമ്മുടെ സ്വാതന്ത്ര്യദിനത്തിനു
ആശംസകളും അഭിവാദ്യങ്ങളും നേരുന്നു.
അമ്മേ നിനക്കു വന്ദനം !!!
-image courtesy: http://tamil.samachar.com 2008-
Thursday, August 4, 2011
Hachi : A Dog's Tale
Hachiko: A Dog's Story (original title)

ഇന്ന് അത് കണ്ടൂ. ഹാച്ചി - ഒരു നായയുടെ കഥ. ഒരു സ്കൂൾ കുട്ടി അവന്റെ ക്ലാസ്സിലെ കുട്ടികളോട് അവന്റെ മുത്തച്ഛന്റെ വളർത്തുപട്ടിയെ കുറിച്ച് ഒത്തിരി സ്നേഹത്തോടെ ബഹുമാനത്തോടെ പറയുന്നു. ഹാച്ചി ആണു അവന്റെ ഹീറോ എന്ന്. തുടക്കമൊക്കെ നമ്മുടെയൊക്കെ വീട്ടിലെ ഒരു സാധാരണ പട്ടിയുടെ ഒക്കെ കഥ തന്നെ. കൂട്ടിലടച്ചാൽ ചാടിപ്പോകാൻ ശ്രമിക്കുന്ന, നമ്മുടേ കൈകൊണ്ട് ആഹാരം കഴിക്കാൻ ഇഷ്ടപ്പെടുന്ന, നമ്മൾ പുറത്തുപോയാൽ എങ്ങനെയെങ്കിലും മതിലു ചാടിയാണെങ്കിലും കൂടെയെത്തുന്ന, നമ്മളെ കണ്ടാൻ മേത്ത് വന്ന് കെട്ടിപ്പിടിക്കുന്ന ഒരു പട്ടിക്കുഞ്ഞ്. അവന്റെ വളർത്തച്ഛനെ രാവിലെ ട്രെയിൻ സ്റ്റേഷനിൽ കൊണ്ട് ചെന്നാക്കി, വൈകിട്ട് അദ്ദേഹത്തിനായി കാത്തിരിക്കുന്നവൻ പക്ഷെ ഒരു ദിവസം അവന്റെ മാസ്റ്റർ മടങ്ങി വന്നില്ല... |
ഞാൻ ഒരു വലിയ മൃഗസ്നേഹിയൊന്നുമല്ല. പഠിക്കുന്ന കാലത്ത് ചേട്ടൻ വീട്ടിൽ കൊണ്ടുവന്ന പട്ടിക്കുഞ്ഞായിരുന്ന കുട്ടുവിനെ ഞാൻ സ്നേഹിച്ചിടത്തോളം തന്നെ അവന്റെ അനുസരണക്കേടിൽ എനിക്ക് ദേഷ്യം വന്നിട്ടുണ്ട്. എന്റെ കൂടെ വന്ന് ഞാൻ ബസ് കയറിപ്പോവുന്നത് വരെ എന്നെ തൊട്ടുരുമ്മി നിന്നതും എന്റെയൊപ്പം ബസിൽ കയറാൻ നോക്കുന്നതും ഒക്കെ എനിക്ക് നാണക്കേട് തോന്നിപ്പിച്ചിട്ടുണ്ട്. ഞങ്ങൾ പുറത്ത് പോയാൽ അലറിക്കൂവി കരഞ്ഞ് അയ്യോ ഇവിടെ ആരും ഇല്ലേ എന്ന് നാട്ടുകാരെ മുഴുവൻ അറിയിക്കുന്നത് കണ്ട് കലിപ്പായിട്ടുണ്ട്. ചീത്ത പറഞ്ഞിട്ടുണ്ട്. തല്ലിയിട്ടുണ്ട്.പക്ഷെ അവനു ഞാൻ എത്ര വിലപ്പെട്ടതാണെന്നത് അറിഞ്ഞ ഒരു സംഭവം ഉണ്ടായിട്ടുണ്ട്. മറ്റൊരു പട്ടി കടന്ന് പോകുന്നതു കണ്ടിട്ടും ശ്രദ്ധിക്കാതെ വിട്ടവൻ, അതെന്റെ നേരെയാണു വരുന്നത് എന്ന് കണ്ടപാടെ പാഞ്ഞെത്തി. വെറും മൃഗസഹജമായ ശ്രദ്ധയാണോ എന്നെനിക്കറിയില്ല. പക്ഷെ അവൻ എന്നെ പ്രൊട്ടക്റ്റ് ചെയ്തത് ഞാൻ ഒട്ടും പ്രതീക്ഷിക്കാത്തത്ര, എന്റെ ജീവിതത്തിൽ ഞാൻ ഒരിക്കലും മറക്കില്ലാത്ത വിധത്തിൽ വൈൽഡ് ആയിട്ടായിരുന്നു !!!
Sunday, July 24, 2011
ചായ ചായ ചായേയ്

ഡാവിഞ്ചി കോഡ് സിനിമയില്‍ പ്രൊഫസര്‍ സുഹ്രത്തിന്റെ വീട്ടില്‍ എത്തിയപ്പോള്‍ ചോദിക്കുന്ന ചോദ്യം
ടീ or കോഫീ?
- ടീ
മില്‍ക്ക് or ലെമണ്‍?
-ഏതു ടീ എന്നതിനനുസരിച്ച്
പിന്നീട്
ഏള്‍ ഗ്രേ !
- ലെമണ്‍
എനിക്കിപ്പോ അല്ലേ മനസ്സിലായത് , ഏള്‍ ഗ്രേ ചായയില്‍ പാലൊഴിച്ചാല്‍ ഒരു ടെസ്ടുമില്ല :)
Thursday, July 21, 2011
ഒരു തേനീച്ചക്കൂടിലെ കുഞ്ഞാത്മാവ്

The Spirit of the Beehive എന്ന 1973 സ്പാനിഷ് സിനിമയെക്കുറിച്ച് റോബിയുടെ ഗൂഗിൾ ബസ് പോസ്റ്റ് വായിച്ച് ടോറന്റ് ഡൗൺലോഡി ഇന്നു കണ്ടു.
Sunday, July 10, 2011
ചിൽഡ്രൻ ഓഫ് ഹെവൻ
ഇന്നു ചിൽഡ്രൻ ഓഫ് ഹെവൻ കണ്ടു. സങ്കടമുള്ളതെന്ന് കേട്ട് കണ്ടു തുടങ്ങിയപ്പോ പേടിയുണ്ടായിരുന്നു. കണ്ട് കഴിഞ്ഞപ്പോഴാണു മനസ്സിലായത് ഇത് സങ്കടമല്ല, സന്തോഷമാണെന്ന്. ഒരു ചേട്ടനും അനിയത്തിയും പരസ്പരം എങ്ങനെ താങ്ങാവുന്നു എന്നതിന്റെ ഒരു നല്ല ടച്ചിങ് ആയിട്ടുള്ള കഥ. അതും നല്ല ഫീലിങ്ങോടെ തന്നെ അവതരിപ്പിക്കുന്നു. അവന്റെ കണ്ണ് നിറയുന്നതും അവളുടെ ആശ്വസിപ്പിക്കലും അനിയത്തിക്കായുള്ള പ്രതീക്ഷകളും ചേട്ടനിലുള്ള വിശ്വാസവും.
ഒരു മനോഹരമായ ചേട്ടൻ-അനിയത്തി ബന്ധം. തീരുന്നതും സങ്കടത്തിലാണെങ്കിലും ഇങ്ങനെ ഒരു ചേട്ടനുള്ള അനിയത്തിയും ഇങ്ങനെ ഒരു അനിയത്തിയുള്ള ചേട്ടനും ജീവിതത്തിൽ എന്തിനേയും ഒരുമിച്ചു നിന്നു നേരിടാൻ ആകും. പരസ്പരം താങ്ങാവാൻ കഴിയും.
ബ്യൂട്ടിഫുൾ മൂവി
[ :) ഐ ലവ് യൂ മൈ ബ്രദേഴ്സ് :) :) ]Edit
Directed by Majid Majidi. With Mohammad Amir Naji, Amir Farrokh Hashemian, Bahare Seddiqi, Nafise Jafar-Mohammadi. 1

Wednesday, June 22, 2011
പെണ്ണ്
ഏതൊരു കുട്ടിയേയും പോലെ ജനനം
ഏതൊരു കുട്ടിയേയും പോലെ ജീവിതം
ഏതൊരു കുട്ടിയേയും പോലെ പഠനം
ഏതൊരു വിദ്യാര്ഥിയേയും പോലെ പരീക്ഷകള്
ഏതൊരു വ്യക്തിയേയും പോലെ ജീവിതപ്രശ്നങ്ങള്
ഏതൊരു ഉദ്യോഗാര്ഥിയേയും പോലെ ജോലിനേടല്
ഏതൊരു ജോലിക്കാരേയും പോലെ ജോലിചെയ്യല്
ഏതൊരു മനുഷ്യരേപ്പോലെയും ജീവിതം
ഇതിലൊരിടത്തും പെണ്ണെന്ന നിലക്ക് ആരും പ്രത്യേകപരിഗണന തന്നിട്ടില്ല. എഴുതിയ ഉത്തരങ്ങ്ങ്ങള്ക്ക് മാത്രം മാര്ക്ക്, കഴിവിനനുസരിച്ച് മാത്രം ജോലി, ചെയ്യുന്ന ജോലിക്കനുസരിച്ച് കൂലി, നല്കുന്ന സ്നേഹത്തിനനുസരിച്ച് മാത്രം തിരികെ സ്നേഹം.
പിന്നെന്തിനാണ് ഞങ്ങള് എന്ത് ചെയ്യണം, എങ്ങനെ നടക്കണം , എങ്ങനെ ജീവിക്കണം എന്നതില് മാത്രം ഇത്രമാത്രം ഉപദേശങ്ങള് ? നോക്ക് , ഇത് ഞങ്ങളുടെ ജീവിതമാണ്. ജനിച്ച് വളര്ന്ന് ഒരിക്കല് നിങ്ങളെപ്പോലെ തന്നെ മരിക്കേണ്ടതാണ് ഞങ്ങളും . ഈ ഒരു ജീവിതമേ ഞങ്ങള്ക്കുമുള്ളൂ. അത് ജീവിക്കാന് വിടൂ.
പെണ്ണിനേക്കാള് സ്വയം ഒരു കഴിവും കൂടുതല് ഉണ്ടായിട്ടല്ല നിങ്ങളൊക്കൊക്കെ ഇങ്ങനെ അഹങ്കരിക്കാനും ഉപദേശിക്കാനും നിയന്ത്രിക്കാനും അവസരം കിട്ടുന്നത്. അത് ആരുമറിഞ്ഞില്ലെങ്കിലും നിങ്ങള് സ്വയമെങ്കിലും അറിഞ്ഞേ മതിയാകൂ.
go to hell
Saturday, February 12, 2011
അച്ഛന്മാരോട് (അമ്മമാരോടും)
[മക്കളെ കുറിച്ച് വറീതാവുന്ന അച്ഛന്മാരോട് (അമ്മമാരോടും) എനിക്ക് പറയാനുള്ളത് ]
കുഞ്ഞനിയത്തിമാരെ എന്റെ സ്വന്തം കുഞ്ഞായി തന്നെ വളര്ത്തിയിട്ടുണ്ട് ഞാന്. എന്റെ പതിനാറ് വയസ്സില് എന്റെ കൈകളില് വന്ന കസിന് കുഞ്ഞ് എനിക്ക് മകളെപോലെ തന്നെയാണ്. അവളുടെ ഓരോ നിമിഷവും എനിക്ക് പ്രിയപ്പെട്ടതാണ്. അവള്ക്ക് ദോഷമുണ്ടാകുന്ന ഒന്നും വരരുതെന്ന് എനിക്ക് നിര്ബന്ധവുമുണ്ട്.
എങ്കിലും ഞാന് കരുതുന്നു അച്ഛനമ്മമാര് മക്കളെ സംരക്ഷിക്കേണ്ടത് എല്ലാത്തില് നിന്നും അവരെ ഒഴിച്ചുമാറ്റി കൂട്ടിലടച്ച് നിര്ത്തിയല്ല. വരുന്ന പ്രയാസങ്ങളെ എങ്ങനെ നേരിടണം എന്ന് അവരെ പഠിപ്പിക്കുകയാണ് വേണ്ടത്. നാളെ ഈ ലോകത്ത് തനിച്ച് ജീവിക്കേണ്ടവര് ആണവര്. അന്ന് നിങ്ങളുടെ കൈ അവരെ സംരക്ഷിക്കാനും മാത്രം അകലേക്ക് എത്തിയെന്ന് വരില്ല.
വീടിനടുത്തുള്ള സ്കൂളില് പഠിച്ച ഞാന് തനിച്ച് ബസ് യാത്ര തുടങ്ങിയത് പ്രിഡിഗ്രിക്കാണ്. ഒരു കോലവുമില്ലാത്ത, മെലിഞ്ഞുണങ്ങിയ, പട്ടുപാവാടയണിഞ്ഞ, പതിനഞ്ചുകാരിക്ക് ബസിലുണ്ടായത് ഉറുമ്പ് അന്നെഴുതിയ ചേച്ചിക്കുണ്ടായ അനുഭവം ആണ്. ഒരു ബസ്സ്റ്റോപില് ബസ് നിര്ത്താന് പോവുമ്പോള് ഒരു മധ്യവയസ്ക്കന് പുറകില് നിന്നും പിടിച്ചു. ഞാന് ഞെട്ടലോടെ തന്നെ പ്രതികരിച്ചതും ആ ചേച്ചി ചെയ്തത് തന്നെയാണ്. കയ്യിരുന്ന കുട കൊണ്ട് എന്നെകൊണ്ടാകാവുന്നത്ര ശക്തിയില് തല്ലി. അയാള് ഓടിയിറങ്ങിപ്പോവുകയും ചെയ്തു.
അതിനു ശേഷം വര്ഷങ്ങള് ഇന്നു വരെ ദിനം പ്രതി യാത്ര ചെയ്തിട്ടും എന്നെ ആരും തോണ്ടാന് പോലും ഇട വന്നിട്ടില്ല. അത്രമാത്രം അലേര്ട്ട് ആണ് ഞാന്. പുറകിലേക്ക് പോയാല് മുന്നോട്ട് നോക്കി ഒതുങ്ങി നില്ക്കുനതിന് പകരം അല്പം ചരിഞ്ഞ് പുറകില് നില്ക്കുന്ന ആളെ അല്പം കാണുന്ന വിധത്തില് നില്ക്കുക, ഇരിക്കുന്ന സീറ്റിനരികില് ആരെങ്കിലും ചാരി നിന്നാല് ഇടക്കിടക്ക് ആളെ അയാള്ക്ക് മനസ്സിലാവുന്ന വിധത്തില് ശ്രദ്ധിക്കുക. തൊട്ടടുത്ത് ആര്ക്കെങ്കിലും ബുദ്ധിമുട്ടുള്ള തരത്തില് ആണെങ്കില് 'എന്ത് പറ്റിയെന്ന്' ഉറക്കെ തന്നെ ചോദിക്കുക.
ഇതൊരു കാര്യം മാത്രമാണ്. ജീവിതവും അങ്ങനെ തന്നെയാണ്. എത്ര ശ്രദ്ധിച്ചാലും ചതിക്കുഴികള് അവര്ക്ക് ചുറ്റുമുണ്ടാകും. നിങ്ങള്ക്കൊരിക്കലും അവരെ സ്ഥിരമായി സംരക്ഷിച്ച് ചേര്ത്ത് പിടിച്ച് വളര്ത്താനാവില്ല. അവര് അറിഞ്ഞ് വളരേണ്ട സൌഹൃദങ്ങളും അപകടങ്ങളും ഉണ്ട്.
കൈകുമ്പിളില് വെള്ളം എടുക്കാന് വിരലുകള് ചേര്ത്ത് പിടിക്കണം. പക്ഷെ ആ വിരലുകള് വീണ്ടും മുറുകിയാല് അതേ വെള്ളം കയ്യില് നിന്നും ചോര്ന്നു പോകും. നിങ്ങള് അതിനിട വരുത്തരുത്.
Wednesday, December 2, 2009
മുല്ലപ്പെരിയാര്‍ : നമുക്കെന്ത് ചെയ്യാനാകും
വര്‍ഷങ്ങളായി പെരുമഴക്കാലങ്ങളില്‍ വാലും തുമ്പും മാത്രം കേട്ട് കേട്ട് പലര്‍ക്കും മടുത്ത വിഷയം തന്നെയാണ് മുല്ലപ്പെരിയാര്‍. അന്‍പത് കൊല്ലം മാത്രം ആയുസ്സ് പറഞ്ഞിരിക്കുന്ന ഒരു ഡാം ഒരു ഭീമമായ അബദ്ധം പോലെയുള്ള 999 വര്‍ഷത്തെ കരാറിന്റെ പേരില്‍ ഇരട്ടിയിലധികം വര്‍ഷത്തിനു ശേഷവും ഒരു ജനാധിപത്യരാഷ്ട്രത്തിന്റെ ഒരു വിഭാഗം ജനങ്ങളുടെ ജീവനു തന്നെ ഭീക്ഷണിയായി മറ്റൊരു വിഭാഗത്തിന്റെ തല്‍ക്കാലികമായ ലാഭത്തിനു വേണ്ടി നിലനില്‍ക്കുന്നു. മുല്ലപെരിയാര്‍ പൊട്ടിയാല്‍ എന്ന വായന ഇവിടെ (/English) തുടങ്ങാം
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട സര്‍ക്കാര്‍ പല പല സ്വാര്‍ഥതാല്പര്യങ്ങളുടെ പേരില്‍ " സര്‍ക്കാര്‍ കാര്യം മുറപോലെ' എന്നു തെളിയിക്കാനായി എന്ന പോലെ കാര്യങ്ങളെ നിസ്സാരവല്‍ക്കരിക്കുന്നു. നീതിന്യായവ്യവസ്ഥ എന്തിന്റെയോ ഒക്കെ പേരില്‍ ഒന്നും കാണുന്നില്ലെന്ന് നടിക്കുന്നു.
മാധ്യമങ്ങള്‍ പോലും ജനങ്ങള്‍ക്ക് ഈ കാര്യത്തില്‍ നല്‍കുന്ന വിവരങ്ങള്‍ എത്രമാത്രം കുറവാണെന്ന് മനസ്സിലാക്കാന്‍ പാച്ചുവിന്റെ 'മുല്ലപ്പെരിയാറിലേക്കൊരു യാത്ര ' എന്ന ബ്ലോഗില്‍ നല്‍കിയിരിക്കുന്ന ചിത്രങ്ങള്‍ തെളിവാണ്. പ്രമുഖമാദ്ധ്യമങ്ങളുടെയെല്ലാം കൈവശം ഈ ചിത്രങ്ങള്‍ പോലുള്ളവ ഉണ്ടെങ്കിലും അവയൊന്നും കാര്യങ്ങള്‍ വിശദമാക്കാനായി അവര്‍ ഉപയോഗപ്പെടുത്തുന്നില്ല എന്ന യാഥാര്‍ഥ്യം അതിശയിപ്പിക്കുന്നതാണ്.
പാച്ചു 2007 നവംബര്‍ മുതല്‍ 2008 ഫെബ്രുവരി വരെ പോസ്റ്റ് ചെയ്ത 11 പോസ്റ്റുകളിലൂടെ ( 7 - 17 ) മുല്ലപ്പെരിയാര്‍ ഡാമിന്റെ രണ്ട് വര്‍ഷം മുന്നേയുള്ള സ്ഥിതി എന്താണെന്ന് വ്യക്തമായി നല്‍കിയിട്ടുണ്ട്.തമിള്‍നാട്ടിലെ രൂക്ഷമായ ജലക്ഷാമം പരിഹരിക്കാന്‍ ഒരു മനുഷ്യസ്നേഹിയായ ജെ. ബെന്നി ക്വിക്ക് സ്വന്തം സ്വത്ത് പൂര്‍ണ്ണമായും നല്‍കി പടുത്തുയര്‍ത്തിയ ആ മുല്ലപ്പെരിയാര്‍ തന്നെ ഇന്ന് കുറേയേറെ മനുഷ്യര്‍ക്ക് ശാപമായി മാറിയതിനു ആരെയാണ് കുറ്റപ്പെടുത്തേണ്ടത്.
അന്നത്തെ ടെക്നോളജി അനുസരിച്ചു ചുണ്ണാമ്പും ശര്‍ക്കരയും (ref) ഉപയോഗിച്ച് നിര്‍മിച്ച, അന്‍പത് വര്‍ഷം ആയുസ്സെന്ന് നിര്‍മ്മാതാവ് തന്നെ പറഞ്ഞിരുന്ന ഡാം ഇന്ന്, നൂറ്റിപത്ത് വര്‍ഷത്തിനിപ്പുറം ഈ നിമിഷം വരെ തകരാതെ പിടിച്ചു നില്‍ക്കുന്നത് 1979 ഇല്‍ ബലക്ഷയം കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ കേബിള്‍ ആങ്കറിങ് (ref) കൊണ്ടാണ്. ഇപ്പോള്‍ 40% സിമന്റ് ആണ്. ആ കമ്പിയും സിമന്റും എത്രകാലം വെള്ളപ്പാച്ചിലിനെ തടഞ്ഞുനിര്‍ത്തുമെന്നാണ് നാം പ്രതീക്ഷിക്കേണ്ടത്? പോരാത്തതിനു കാലപ്പഴക്കം വരുത്തിയ വിള്ളലുകള്‍ സ്ഥിതി ഇനിയും മോശമാക്കിരിക്കുന്നു.
ഇക്കാര്യത്തില് ഒരു ജനതക്ക് തനിച്ചൊന്നും ചെയ്യാനാവില്ല. നമുക്ക് ചെയ്യാനാകുന്നത് സംരക്ഷിക്കണ്ടവരോട് അവര്‍ അവരുടെ കടമ ചെയ്തേ മതിയാകൂ എന്നു നിര്‍ബന്ധിക്കുകയാണ്. നമ്മുടെ ജനതയെ മുഴുവന്‍ ഒരുമിച്ചു ചേരാനായി, ഒന്നിച്ചു നില്‍ക്കാനായി, ഒന്നായി ആവശ്യപ്പെടാനായി ബോധവല്‍ക്കരിക്കുകയാണ്. നമ്മളെ കാത്തിരിക്കുന്ന ദുരന്തത്തിന്റെ ഭീകരത മനസ്സിലാക്കിക്കുകയാണ്. ഒരുമിച്ച് നീങ്ങാനായി കൈകള്‍ കോര്‍ക്കുകയാണ്.
കേരളജനതയോ തമിള്‍ജനതയോ കാര്യങ്ങളുടെ ഗുരുതരാവസ്ഥയെക്കുറിച്ച് പൂര്‍ണ്ണമായും ബോധവാന്മാരല്ല (read) തമിള്‍നാട്ടിലെ രാഷ്ടീയക്കാരും മാദ്ധ്യമങ്ങളും ശരിയായ വിവരങ്ങള്‍ അവരെ മനസ്സിലാക്കിക്കൊടുക്കുന്നുവെങ്കില്‍ ഒരിക്കലും കേരളത്തിന്റെ തകര്‍ച്ചക്ക് അവരും കൂട്ടുനില്‍ക്കില്ല. കേരളത്തിന്റെ ജനത അവരുടെ ജീവിതത്തിന്റെ നിലനില്‍പ്പിനായി ഒന്നിച്ചു ശബ്ദമുയര്‍ത്തിയാല്‍ കേന്ദ്രസര്‍ക്കാരിനും നീതിന്യായവ്യവസ്ഥക്കും പിന്നെയും കണ്ണടക്കാന്‍ ആവില്ല.
അതാണ് ഇനി നമുക്കു വേണ്ടത്. സ്വതന്ത്രമാദ്ധ്യമമായ ബ്ലോഗിനു ഈ കാര്യത്തില്‍ എന്തു ചെയ്യാനാകും എന്ന കാര്യത്തില്‍ പാച്ചുവും നിരക്ഷര്‍ജിയും തുടക്കം കുറിച്ച അന്യോഷണമാണ് റീബില്‍ഡ് മുല്ലപ്പെരിയാര്‍ || സേവ് കേരള എന്ന ഓണ്‍ലൈന്‍ ക്യാമ്പെയ്ന്‍ വഴി നമ്മുടെ ബൂലോകം എന്ന ബ്ലോഗ് കൂട്ടായ്മ നമ്മളിലേക്ക് പകരുന്നത്.പ്രമുഖരായ പല കേരളാബ്ലോഗര്‍മാര്‍( മലയാളം & ഇംഗ്ലീഷ്) പോലും മുല്ലപ്പെരിയാര്‍ വിഷയത്തെയും അതിന്റെ അവസ്ഥയേയും കുറിച്ച് അറിവും താല്പര്യവും ഉള്ളവരല്ല. അതിനാല്‍ തന്നെ ഈ ബ്ലോഗേഴ്സ് മൂവ്മെന്റ്, ഇന്റെര്‍നെറ്റ് ഉപഭോക്താക്കളായവരെയും അതുവഴി സാധാരണക്കാരെയും കാര്യത്തിന്റെ അടിയന്തരാവസ്ഥ മനസ്സിലാക്കുക എന്ന ലക്ഷ്യത്തിനു വേണ്‍ടിയുള്ളതാണ് . ആ അന്യോഷണം ലക്ഷ്യം നേടേണ്ടത് നമ്മുടെ നിലനില്പ്പിന്റെ ആവശ്യമാണ്. അതിനായി നമുക്കൊരുമിക്കാം.
Rebuild Mullaperiyar Dam !!! Save Kerala !!!
Tuesday, December 1, 2009
ഒരു കാര്യം...
വിവാഹം കഴിക്കാന്‍ പോവുകയാണോ?
പറ്റിയ ആളെ കണ്ടുവോ?
പരിചയപ്പെട്ടോ?
ഇഷ്ടപ്പെട്ടോ?
എങ്ങനെ, ജോലിയും സാമ്പത്തികവും ഒക്കെ ഓക്കെ ആണോ?
വീട്ടുകാരോടും കൂട്ടുകാരോടും സംസാരിച്ചോ?
ജാതിയും ജാതകവും ഒക്കെ ചേരുന്നതാണോ?
കുടുംബമഹിമയൊക്കെ മാച്ചിംഗ് ആണല്ലോ അല്ലേ?
എന്നത്തേക്ക് നടത്താനാ തീരുമാനിച്ചിരിക്കുന്നത്?
എവിടെ വച്ചാ?
ക്ഷണിക്കേണ്ട എല്ലാവരെയും ക്ഷണിച്ചല്ലോ അല്ലേ?
ഹണിമൂണ്‍ എവിടെയാ?
അല്ലാ ഒരു മെഡിക്കല്‍ ടെസ്റ്റ് നടത്താന്‍ ഈ തിരക്കിനിടക്ക് എപ്പഴെങ്കിലും റ്റൈം കിട്ടുമോ ആവോ?
മോശമായതെന്തും തനിക്കല്ല, മറ്റുള്ളവര്‍ക്കെ സംഭവിക്കൂ. എങ്കിലും ഞാനും മറ്റുള്ളവരുടെ മറ്റുള്ളവരില്‍ പെട്ടതാണല്ലോ.
ജീവിതത്തില്‍ എന്നെങ്കിലും രക്തം സ്വീകരിച്ചിട്ടുണ്ടെങ്കില്‍, മുന്നേ എന്നെങ്കിലും മറ്റൊരു ശാരീരികബന്ധം ഉണ്ടായിട്ടുണ്ടെങ്കില്‍, ഹോസ്പിറ്റലില്‍/ ക്ലീനിക്കില്‍ സിറിഞ്ച് പുനരുപയോഗിച്ചിട്ടില്ലെന്ന് ഉറപ്പില്ലെങ്കില്‍ ... ഒരു ടെസ്റ്റ് നടത്തുന്നത് അനാവശ്യമാണെന്ന് കരുതാന്‍ ആകുമോ?
എയ്ഡ്സ് : http://en.wikipedia.org/wiki/AIDS
ലോക എയ്ഡ്സ് ദിനം : http://worldaidsday.org/factsandstats/the-basics.aspx

