Showing posts with label പച്ചക്കറി. Show all posts
Showing posts with label പച്ചക്കറി. Show all posts

Tuesday, April 8, 2008

പച്ചക്കറി കൂട്ടുകൃഷി

പച്ചക്കറിക്കൊക്കെ എന്നാ വിലയാ. ഇന്നലെ എന്റെ ചങ്ങാതി പറയാര്‍ന്നു ഈ ദുബായിലെ പൂച്ചെടികള്‍ ഒക്കെ ഇല്ലേ , റോഡ് സൈഡില്‍ ഉള്ള , അതിന്റെ ഒക്കെ ഇടയിലൂടെ വല്ല വെണ്ടയോ വഴുതനയോ തക്കാളിചെടിയോ പയരോ ഒക്കെ നട്ടു പിടിപ്പിച്ചിരുന്നേല്‍ എന്തോരും പച്ചക്കറി ഉണ്ടായേനെ ന്ന്.വെള്ളോം വളോം ഒക്കെ ഇഷ്ടം പോലെ അതിനിടുന്നുണ്ടല്ലോ . കൂട്ടത്തില്‍ ആ പച്ചക്കറിയും അങ്ങ് വളര്‍ന്നോളും ന്ന്. ഞാനും ഓര്ത്തു അത് ശരിയാണല്ലോ. നമ്മുടെ നാട്ടില് ഈ കപ്പയുടെയും വാഴയുടെയും ഒക്കെ ഒപ്പം ഇങ്ങനെ നടില്ലേ. ഇന്നല്ലേ കണ്ടേ, ദാ,




പടത്തിന് ക്ലാരിറ്റി ഇല്ലാന്ന് പറഞ്ഞിട്ടു കാര്യോല്യാട്ടോ എന്റെ പാവം മൊബൈല് ക്യാമറ കൊണ്ടിത്രയോക്കെയേ പറ്റൂ. സത്യായിട്ടും.എന്നതായാലും ഞാന്‍ ഐഡിയ പറഞ്ഞു തന്നേ. ഇനി ദുബായ് മുന്സിപ്പാലിറ്റി ആയി അവരുടെ പാടായി .

(എന്റെ ഐഡിയ അല്ല. ഇതു ശരിക്കും ഉള്ളതാ . ഞാന്‍ പടം പിടിച്ചു അതിന് ഒരു പബ്ലിസിറ്റി കൊടുത്തൂന്ന് മാത്രം)
അപ്പൊ പച്ചക്കറി പഴം പൂവ് ,പച്ചക്കറി പഴം പൂവ് ...

Loading