ബ്രേക്ക് ഫാസ്റ്റ് വെരി ഫാസ്റ്റ് ആക്കാന് സാന്ഡ് വിച്ച് കഴിഞ്ഞേ മറ്റെന്തും അല്ലേ? മാത്രമല്ല ഈ പുതിന സാന്ഡ് വിച്ചില് വൈറ്റമിന് ഋ ഒക്കെ ഉണ്ടത്രേ.
ചമ്മന്തിക്ക് :
പുതിന അഥവാ mint : 1 കെട്ട്
പച്ചമുളക് : 4 എണ്ണം (എരിവിനു അനുസരിച്ച് കൂടുകയോ കുറയ്ക്കുകയോ ചെയ്യാം. )
ചെറുനാരങ്ങ : 1 (പിഴിഞ്ഞു നീരെടുക്കുക)
ഉപ്പ് : എത്ര വേണേലും ഇട്ടോ :D
(ഈ പച്ചമുളകിനു പകരം കുരുമുളക് പൊടി ആകാം.പക്ഷെ എനിക്കിഷ്ടല്ല. പിന്നെ രണ്ടു വെളുത്തുള്ളി കൂടെ ചേര്ത്താല് ആരോഗ്യം ഉണ്ടാകും . പക്ഷെ ആ മണം അത്ര ആരോഗ്യം അല്ല. അതോണ്ട് ഞാന് അതും ഉപേക്ഷിച്ചു.)
പുതിന നന്നായി കഴുകി എടുക്കുക. (മൊത്തം പൊടിയുണ്ടാകും . അതുകൊണ്ട് ഇത്തിരി നേരം വെള്ളത്തില് മുക്കിയിട്ടു വച്ചിട്ട് പതുക്കെ ഓരോ തണ്ടായി പതുക്കെ ഒന്നുലച്ചു കഴുകി എടുക്കു, ഇല ചതഞ്ഞു പോകാതെ. അല്പസമയം വെള്ളം തോരാന് വച്ചതിനു ശേഷം ഇല അടര്ത്തി എടുക്കുക. പച്ചമുളകും പുതിന ഇലയും ചേര്ത്തു നന്നായി (ശരിക്കും നന്നായി ) അരച്ചെടുക്കുക.വെള്ളം ചേര്ക്കണ്ട. ആ നാരങ്ങാ നീര് ചേര്ക്കാന് ഉള്ളതല്ലേ. അരച്ച ആ കൂട്ടിലേക്ക് ആവശ്യത്തിനു ഉപ്പും നാരങ്ങനീരും ചേര്ത്തു ഇളക്കുക. ഈ ചമ്മന്തി ഫ്രിഡ്ജില് വച്ചാല് എത്ര ദിവസം വരെ ഇരിക്കും എന്നറിയില്ല. കാരണം എനിക്കത് 4 ദിവസത്തിനപ്പുറം വച്ചുകൊണ്ടിരിക്കാന് കഴിഞ്ഞിട്ടില്ല.
bread slices/ fingerroll bread : അതൊക്കെ എത്ര വേണംന്ന് എന്നാത്തിനാ പറയുന്നേ?
ദാല് ബിജി / എരിവുള്ള ചെറിയ സേവ് ഉള്ള mixture : :D എനിക്കിതിനൊന്നും കണക്കു പറയണ ഇഷ്ടല്ല.
സ്പ്രെഡ് ചീസ്
മതി , എനിക്കിത്രയും മതി. ഒരു സ്പൂണ് കൂടെ കിട്ടിയാല്...
എന്നിട്ട് ഒരു bread slice എടുക്കുക. ആ finger roll ആണേല് അതിനെ ഒന്നു സൈഡില് കൂടെ സമാതരമായി മുറിക്കുക. മൊത്തം രണ്ടു slice ആക്കണ്ടാ. വക്ക് ഒരുമിച്ചു തന്നെ ഇരുന്നോട്ടെ . കാരണം സ്വതേ വീതി കുറവായ കാരണം സേവ്/ mixture വീണു പോകും.
ഒരു slicil ഒരു സൈഡില് പുതിന ചട്ണി പുരട്ടുക . എന്നിട്ട് ആ ദാല്ബിജിയോ mixturo അതിന്റെ മുകളില് വിതറുക . മറ്റേ slicil ചീസ് പുരട്ടി ഒരുമിച്ചു ചേര്ത്തു ഒന്നു പതുക്കെ ഒതുക്കി, ശാപ്പിടുക . ഒരു കപ്പ് चीनी कम ബ്ലാക്ക്/ഗ്രീന് ടീ കൂടി കിട്ടിയാല് ഹാപ്പി.
അതുണ്ടാക്കാന് അറിയാവുന്നതാന്നോ? ആയിക്കോട്ടേ, അറിയില്ലാത്ത ആരേലും കാണുമല്ലോ? ഇതവര്ക്ക് വേണ്ടിയാ. മാത്രമല്ല എന്റെ ഒരു ലോജിക്ക് എന്താന്ന് വച്ചാല് എന്തേലും എവിടേലും കാണുമ്പോള് ഉണ്ടാക്കി നോക്കുക ഒരു ശീലമാ. അത് മുന്നേ അറിയാവുന്നതാനെലും . ആ ശീലം ഉള്ളവര് ഞാന് മാത്രം ആയിരിക്കില്ലലോ . അല്ലേ? പിന്നെ ഇതിലും നന്നായി അറിയാവുന്നവര് ആരേലും ഇതിനൊരു ന്യൂ വെര്ഷന് പറഞ്ഞു തന്നാല് എന്റെ ജീവിതവും ഒന്നു മെച്ചപ്പെടുലോ. ;)
(sandwich ഒറ്റ വാക്കാനെന്നറിയാം പക്ഷെ ഈ ഗൂഗ്ലി മലയാളം അതിനെ സണ്ട്വിച്ച് എന്നാക്കി മാറ്റുവാ. അതോണ്ട് രണ്ടിനെയും ഇത്തിരി അകലത്തില് നിര്ത്തി)
Monday, February 4, 2008
പുതിന സാന്ഡ് വിച്ച്
Thursday, January 31, 2008
പാവയ്ക്കാ സലാഡ്
പാവയ്ക്കാ സലാഡ്
എന്താ? പാവയ്ക്കാ തന്നെ ഇഷ്ടമല്ല അപ്പോളാണോ പാവയ്ക്കാ സലാഡ് എന്നോ ? അയ്യോ ഇതു ചുമ്മാ
പാവയ്ക്കാ പച്ചക്ക് കൊത്തിയരിഞ്ഞതല്ലന്നേ. അല്ലേലും എനിക്കെന്നാ പഞ്ചാര ഒന്നും ഇല്ലലോ പച്ചപാവക്ക തിന്നു നോക്കാന്.
ഒരു ശ്രീലങ്കന് സലാഡ് ആണിത്. എന്റെ സുഹൃത്ത് ലത ചേച്ചിടെ വക ഒരു സ്പെഷ്യല്. അവിടെ പാവയ്ക്കാ കറി അത്രക്കങ്ങനെ പ്രിയം അല്ലത്രേ. അവര്ക്കു ഈ സാലടിനോടാ ഇഷ്ടം എന്ന്.
വേണ്ടത്
പാവയ്ക്കാ : ഒരു വലിയ പാവയ്ക്കാ (വെള്ള പാവയ്ക്കാ ആണേല് കയ്പ്പ് കുറഞ്ഞിരിക്കും.)
തക്കാളി : ഒരെണ്ണം (കണ്ടാല് ഒരു ഗ്ലാമര്, ആരോഗ്യം ഒക്കെ ഉള്ള ഇടത്തരം )
സവാള : ഒന്നു മതി
പച്ചമുളക് : അത് എരിവിനനുസരിച്ചു ഒന്നോ രണ്ടോ
നാരങ്ങ : ഒരെണ്ണം (നീരെടുക്കാന് അല്ലേ, ബാക്കി വന്നാല് കുറച്ചു വെള്ളവും പഞ്ചസാരയും ചേര്ത്തു കുടിക്കാമല്ലോ. )
എണ്ണ : ആ പാവക്കയെ അരിഞ്ഞു നന്നായി വറക്കാന് പാകത്തിന്.
മല്ലിയില : ഒരു രണ്ടു മൂന്നു തണ്ട് ( ഇല ഉള്ളത് )
പാവയ്ക്കാ മെഴുക്കുവരട്ടിക്കു നുറുക്കുന്നതുപോലെ മുറിച്ചു ( എന്നുവച്ചാല് ഒരു ഇഞ്ച് നീളം , കാലിഞ്ച് വീതി ) ഉപ്പും മഞ്ഞള്പൊടിയും ചേര്ത്തു അല്പസമയം വയ്ക്കുക.
തക്കാളിയും സവാളയും ചെറുതായി അറിയുക. പച്ചമുളകും ചെറുതായി വട്ടത്തില് അറിയുക. മല്ലിയില തണ്ടില് നിന്നു അടര്ത്തി വയ്ക്കുക.
ചീനച്ചട്ടിയില് എണ്ണ നന്നായിചൂടായി വരുമ്പോള് പാവക്ക ചേര്ത്തു ഇളം brown നിറമാകുന്നത് വരെ ഇടക്കൊക്കെ നന്നായി ഇളക്കി വറക്കുക . കോരിയെടുത്ത് എണ്ണ നന്നായി തോര്ത്തുക. (ഒരു കടലാസ്സ്/ ടിഷ്യുപെയ്പ്പേര് വിരിച്ചു ഇതു നിരത്തിയാല് മതി.)
പാവയ്ക്കാ ചൂട് ആറി കഴിയുമ്പോള് അരിഞ്ഞു വച്ചിരിക്കുന്ന തക്കാളിയും സവാളയും പച്ചമുളകും ഉപ്പും നാരങ്ങാ നീരും മല്ലിയിലയും ചേര്ത്തു ഇളക്കി വിളമ്പുക. ഒരുമിച്ചു ചേര്ത്തു ഒത്തിരി നേരം വച്ചെക്കല്ലേ, പാവയ്ക്കാ ഒരു കോലം ആകും.
ഇതിനൊരു നോണ് വെജ് ചുവ കൂടി ഉണ്ടാക്കും ലത ചേച്ചി . ഞാന് അത് മിണ്ടാതിരുന്നതാ. ഉണക്കമീന് / ചെമ്മീന് വറത്തു ചേര്ക്കും. ആ എനിക്കറിഞ്ഞൂട അപ്പോള് എന്താകും എന്ന്.
എനിക്കിതങ്ങു ഇഷ്ടായി. അപ്പോള് ആരോടെങ്കിലും ഒക്കെ ഒന്നു പറയണം എന്ന് തോന്നി. അതുകൊണ്ടാ. മാത്രമല്ല മനസ്സില് മനസ്സു മാത്രം പോരല്ലോ , ശരീരം കൂടെ നോക്കണ്ടേ.
