മറ്റേത് മാധ്യമതിനെയും (അച്ചടി, ഓണ്‍ലൈന്‍ : വെബ്സൈറ്റ്,ഡിസ്കഷന്‍ ഫോറം, ഓര്‍ക്കുട്ട്, അതുപോലുള്ള മറ്റു ഗ്രൂപ്പ് ഇവയെ എല്ലാം ) കടത്തിവെട്ടാന് തക്ക പവറ്ഫുള്‍് ആണോ സത്യത്തില്‍ ഈ ബ്ലോഗുകള്‍.
1) ഒരു വ്യക്തിക്ക് സ്വന്തം അഭിപ്രായം ആരുടെയും ഇടപെടല്‍ ഇല്ലാതെ പറയാന്‍ ഉപയോഗിക്കാം.(അത് ചിലപ്പോള്‍ വായില്‍ തോന്നുന്നത് കോതക്ക് പാട്ട് എന്നത് പോലെയും ആവാം ) ഒരു വെബ്സൈറ്റ് ചെയ്യുന്നതും അത് തന്നെ അല്ലെ?
2) വായിക്കുന്നവന് സ്വന്തം അഭിപ്രായം പറയാം.പക്ഷെ ഡിസ്കഷന്‍ ഫോറംസ് ഇതിലും കൂടുതല്‍ അഭിപ്രയസ്വാതന്ത്രം കൊടുക്കുന്നില്ലേ?
3) വൈവിധ്യമാര്ന്ന അറിവുകള്‍. അതും പല നല്ല ഡിസ്കഷന്‍ ഫോറംസ് നല്‍കുന്നുണ്ട്.
മാത്രവുമല്ല ഇന്റര്നെറ്റ് ഉപയോഗിക്കുന്നവരില്‍ ഒരു വലിയ വലിയ വിഭാഗം ഇന്നും ബ്ലോഗില്‍ തല്പരല്ല. അതെ സമയം നിലവാരം ഉള്ള ഡിസ്കഷന്‍ ഫോറംസ് ഇതിലും കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുന്നു എന്ന് തോന്നുന്നു.
ഒരു സംശയം. ഒത്തിരി നാളായി മനസില്‍ ഓര്‍ക്കുന്നതാ.എങ്കിലും ഇപ്പോഴത്തെ കാരണം ആട്ടിന്തോലും സമാന്തര കോണ്സ്പിറസി തിയറിയും :)
ഡിസ്കഷന്‍ ഫോറം, ഓര്കൂട്ട്, ബ്ലോഗ് ഇതില്‍ ഇതാണ് ബെസ്റ്റ് എന്ന് ചോദിച്ചാല് എന്ത് പറയും?
(ഇതെന്റെ ചോദ്യം അല്ല. മുന്നോരിക്കല്‍ അതിലെ ആദ്യത്തെ രണ്ടെണ്ണത്തിനെ കുറിച്ചുള്ള ഒരു ചോദ്യം വന്നപ്പോള്‍ ഡിസ്കഷന്‍ ഫോറംസില് അധികസമയം ചെലവഴിക്കുന്നവര്‍ അതെന്നും ഓര്‍ക്കുട്ടില്‍ ഉള്ളവര്‍ ഓര്‍ക്കുട്ട് എന്നും രണ്ടിലും സ്ഥിരം കയറിയിറങ്ങുന്ന ആള്‍ :) രണ്ടും എന്ന് പറഞ്ഞതാ.)
Saturday, June 14, 2008
ബ്ലോഗ് v/s മറ്റുമാധ്യമങ്ങള്‍
Labels:
blog
Saturday, June 7, 2008
ഒരു ഗോസിപ്പ്.അല്ല, സംശയം
ഇമെയിലില്‍ വന്ന ഒരു മെസ്സേജ്. സത്യമാണോ എന്നറിയില്ല എന്ന് എനിക്ക് ഫോര്‍വേഡ് ചെയ്ത സുഹൃത്തിന്റ്റെ കുറിപ്പ് കൂടി ഉണ്ട്. അതിനാല്‍ എനിക്കും ഉറപ്പില്ല സത്യമാണോ എന്ന്.
അപ്പോള്‍ സത്യമല്ലെങ്കില് (ഒരു പത്രക്കുറിപ്പിലും പെണ്‍കുട്ടിയുടെ ചിത്രം ഇങ്ങനെ കൊടുക്കാറില്ല.കൊടുക്കാന്‍ പാടില്ല എന്ന് ആണ് ഞാന്‍ അറിഞ്ഞിരുന്നത്) ഒരു പെണ്‍കുട്ടിയെ കരിവാരി തേക്കാന്‍ ഉള്ള ശ്രമം ആയിരിക്കില്ലേ ഇത്?
സത്യമെങ്കില് :) ഇല്ല, എനിക്ക് അഭിപ്രായം ഒന്നും ഇല്ല. എങ്കിലും ഫോട്ടോ എങ്ങനെ ഇതില്‍ വന്നു?
ps: കഥക്ക് ഞാന്‍ കുടുതല്‍ പ്രചാരം കൊടുക്കുന്നു എങ്കിലും ഫോട്ടോ ഞാന്‍ മറച്ചിട്ടുണ്ട്.
Subscribe to:
Posts (Atom)
Loading