ഡ്രിന്ക് & ഡ്രൈവ്.
ഇന്നെനിക്കു കിട്ടിയ ഒരു ഇ മെയില് Jacqueline Saburido എന്ന ഒരു പെണ്കുട്ടിയുടെ കാര്യം ആയിരുന്നു. (http://www.texasdwi.org/jacqui.html) മുന്പും കിട്ടിയിരുന്നു ഇതേ മെയില് . അതിന് ശേഷവും പല സംഭവങ്ങളും കണ്മുന്നില് കണ്ടു ഇതു പോലെ. എന്റെ നാട്ടിലെ 24 വയസുള്ള രണ്ടു ആണ്കുട്ടികള് ബൈക്ക് accident ആയി , ഒരാള് അപ്പോള് തന്നെ മരിച്ചു. മറ്റേ ആള് ഇന്നും ജീവിച്ചിരിക്കുന്നു. താന് ആരാണെന്നു പോലും ശരിക്കറിയാതെ, 5 വയസില് അമ്മയുടെ സാരിതുമ്പ് പിടിച്ചു നടന്ന അതേ ബുദ്ധി മാത്രം ആയി. ഒരിടത്തന്നു മറ്റൊരിടത്തേക്ക് മാറി ഇരിക്കണേല് അമ്മ പിടിച്ചു കൊണ്ടു പോയി ഇരുത്തണം. വേറൊരു ചേട്ടന് വര്ഷങ്ങള്ക്ക് മുന്നേ നടന്ന accidentinte ദുരിതം ഇന്നും പേറുന്നു. കാലിലെ സ്റ്റീല് കമ്പി ഇന്നും ആ അപകടം ഓര്മിപ്പിച്ചു കൊണ്ടേ ഇരിക്കുന്നു.
മദ്യപിക്കതവര്ക്കും ഉണ്ടാകുന്നുണ്ട് അപകടങ്ങള് , എങ്കിലും ഈ കേസുകളില് വില്ലന് മദ്യം ആയിരുന്നു.
മദ്യപിച്ചു വണ്ടി ഓടിക്കുന്നതിന്റെ ദൂഷ്യങ്ങളെ പറ്റി ഒത്തിരി ഉപദേശങ്ങള് കേള്ക്കാം ,പരസ്യങ്ങള് കാണാം. പക്ഷെ ഒരിക്കലും ഈ മദ്യത്തിനെ പറ്റി ആര്ക്കും വിരോധമില്ല. അത് പാവപെട്ട കുടുംബത്തിലെ സ്ത്രികള് ചാരായഷാപ്പ് / കള്ളുഷാപ്പ് പൂട്ടിക്കാന് നടത്തുന്ന ഒറ്റപെട്ട കാര്യങ്ങള് മാത്രം. അതും അവര് അത് ചെയുന്നത് കുടുംബത്തിലെ ആളുകളുടെ ആരോഗ്യത്തെ കരുതി അല്ല. കുടുംബത്തില് ഉണ്ടാകുന്ന ദാരിദ്രവും കലഹവും കാരണം .
ഇതു ഞാന് ബ്ലോഗില് തന്നെ പറയാന് കാരണം ഞാന് ഈ വായിക്കുന്ന ബ്ലോഗുകളില്, സൂര്യന് കീഴിലെ എല്ലാത്തിനെയും പറ്റി പറയുന്ന , ആഹാരത്തിലെ എണ്ണയുടെ അളവിനെ പറ്റി പോലും ബേജാറാവുന്ന, ബ്ലോഗുകളില് ഒന്നില് പോലും ഈ മദ്യം മോശം ആണെന്ന് കണ്ടില്ല. മറിച്ചു വെള്ളമടിച്ച് പാമ്പാവുന്നതും വാളുവക്കുന്നതും എല്ലാം ഒത്തിരി (വീര)കഥകള് കേട്ടു. ഞാന് കാണാത്തതാവുമോ? അതോ അങ്ങനെ ഒന്നില്ലേ?
മദ്യം ഹറാമായ മുസ്ലിം രാജ്യങ്ങളില് പോലും മദ്യം യഥേഷ്ടം . (അജ്മാനിലെ ആ കള്ളുകടയുടെ അത്രയും വലുത് എനിക്ക് അല്ഭുതമായിരുന്നു തോന്നിയത്.) weekend അഥവാ വെള്ളിയാഴ്ച വെള്ളമടി പാര്ട്ടിയുടെ ദിനം . ഓരോ വീടിലും സ്വന്തം ആയി ഒരു കുഞ്ഞു ബാര്. വീടിലെ കുട്ടികള്ക്ക് കൂള് ഢ്രിക്സും വലിയവര്ക്ക് ഹോട്ടും.നാളേ ആ കുഞ്ഞവനും കുഞ്ഞവളും ചുവടു മാറ്റി ഹോട്ട് രുചി നോക്കും.
മതം കഴിഞ്ഞാല് പിന്നെ മനുഷ്യന് വലുത് മദ്യം ആണോ? വേണ്ടാന്ന് വക്കാന് വയ്യാത്ത വിധം ജീവിതത്തിന്റെ ആവശ്യമാണോ ഈ വെള്ളം ? കുടിച്ചിട്ട് വണ്ടി ഓടിച്ചാല് ഉണ്ടാകുന്ന ദുരന്തം തന്നെയല്ലേ ഈ ജീവിതം ഓടിച്ചാലും?
ഹാപ്പി വീക്ക് ഏന്ഡ്
Thursday, February 28, 2008
ഡ്രിന്ക് & ഡ്രൈവ് : മദ്യമോ അതോ ജീവിതമോ
Subscribe to:
Posts (Atom)
Loading
