Wednesday, November 26, 2008
കാഴ്ചപ്പാടുകള്‍
ഒപ്പുകടലാസിലെ "യാത്ര"
കണ്ടോ?
ഇല്ലേല്‍ പോയ് കണ്ടിട്ട് വാ
എന്നിട്ട്...
ഈ പടം കാണുമ്പോള്‍ മനസ്സില്‍ തോന്നിയ വികാരം എന്താണ്?
സങ്കടം?
നൊമാദും അങ്ങനെ ആണ് കമന്റിയത്. 'ഏത് തീന്‍ മേശയിലേക്കാണ് !'
പക്ഷെ അങ്ങനെ അല്ലാതെ ആരൊക്കെ ചിന്തിച്ചു, ആ പശുവിനെ വളര്‍ത്താനായി കൊണ്ടു പോകുകയാണെന്ന്? പശുവിനെയും കുട്ടികളെയും ഇതുപോലെ ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് കൊണ്ടു പോകുന്നത് നമ്മള്‍ പലപ്പോഴും കണ്ടിടുണ്ടാകുമല്ലോ.
കുറേ സമയം ആ പടം കണ്ടിട്ട് കമന്റാന്‍ ആയി ചെന്നപ്പോള്‍ കണ്ട കമന്റുകള്‍ എന്നെ അത്ഭുതപ്പെടുത്തി. സ്വാഭാവികമായും ചിന്തിക്കുമല്ലോ ഞാന്‍ എന്ത് കൊണ്ടങ്ങനെ ചിന്തിച്ചില്ല എന്ന്. ഞാനും കണ്ടിട്ടുണ്ടല്ലോ പശുക്കളെ ഇങ്ങനെ അറവുശാലയിലേക്ക് കൊണ്ടു പോകുന്നത്. പിന്നെന്തേ ഞാന്‍ അത് ചിന്തിച്ചില്ല...
കാരണം " ഈ ബീഫ് എന്നത് എനിക്കൊരു ആഹാരവസ്തു അല്ല." :)
Labels:
നിരീക്ഷണം
Subscribe to:
Posts (Atom)
Loading
