Tuesday, October 25, 2011

സൌമ്യമാര്‍ ആവര്‍ത്തിക്കുന്നു


ജീവിക്കാന്‍ വേണ്ടി ജോലിക്കു പോയ  യുവതി വഴിയില്‍ വച്ച്  ക്രൂരമായി കൊല്ലപ്പെട്ടു.
http://www.mathrubhumi.com/story.php?id=224746
വര്‍ഷങ്ങള്‍ക്കു മുന്നേ വിധി തനിച്ചാക്കിയ സ്മിതക്കു  ജീവിതം കാത്തു വച്ചിരുന്നത് അതിലും ക്രൂരമായ ഒരു അന്ത്യം ആയിരുന്നു എന്നത് വല്ലാതെ  നൊമ്പരപ്പെടുത്തുന്നു 


സൌമ്യമാര്‍ ആവര്‍ത്തിച്ചു കൊണ്ടേ ഇരിക്കുന്നു .എന്നിട്ടും  ഒന്നും പറയാനില്ല. അല്ലെങ്കില്‍ എന്താ പറയേണ്ടത് എന്ന് അറിയില്ല. നിസ്സഹായത ആണത്.


കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ കൊണ്ട് നാട്ടില്‍ ജീവിക്കുമ്പോള്‍ വല്ലാത്ത ഒരു അരക്ഷിതബോധം ഉള്ളില്‍ ഉണ്ടായിക്കഴിഞ്ഞു. ആലോചിക്കുമ്പോള്‍ പോലും പേടിയാകുന്ന ഒരു മാനസീകാവസ്ഥ. ഇങ്ങനെ ഒന്നും ഇനി സംഭവിക്കാതിരിക്കാന്‍ നിയമമോ സമൂഹമോ ഒന്നും ചെയ്യുന്നില്ലെന്ന ഒരു ബോധം ആവര്‍ത്തിച്ചു കേള്‍ക്കുന്ന വാര്‍ത്തകള്‍ ഉള്ളില്‍ ഉണ്ടാകുന്നു. വീടിനുള്ളില്‍ ഒതുങ്ങുക എന്നല്ലാതെ മറ്റൊരു വഴിയും ഇല്ല എന്ന് സമൂഹവും ഓര്‍മ്മപ്പെടുത്തുന്നു 


ഈ പെണ്‍കുട്ടികള്‍ സ്മിതയും സൗമ്യയും എല്ലാം ജീവിക്കാന്‍ വേണ്ടി ആ സമയങ്ങളില്‍ പുറത്തിറങ്ങേണ്ടി വന്നവര്‍ ആണ്. മറ്റ് മാര്‍ഗം ഇല്ലാത്തവര്‍. അവര്‍ ഈ ക്രൂരതകള്‍ക്ക് പാത്രമാവാന്‍ സാഹചര്യം ഉണ്ടായതും അവരുടെ തന്നെ ദയനീയമായ ജീവിതാവസ്ഥ കാരണം ആയിരുന്നു. 


ഒന്‍പത മാസത്തിന് ശേഷം ഇപ്പോള്‍  സൗമ്യയുടെ കേസിന്റെ വിധി വരുമ്പോള്‍ പോലും അതില്‍ പ്രതീക്ഷിക്കാനോ പുറമേയുള്ള കുറ്റവാളികള്‍ക്കു വാണിംഗ് നല്‍കാന്‍ മാത്രമോ ഒന്നും ഉണ്ടാവില്ല എന്നാ നിസ്സംഗതയും മനസ്സില്‍ കരുതി വച്ചേ മതിയാകൂ


അങ്ങനെ അല്ലെന്നു ആരെങ്കിലും ഒന്ന് പറയൂ. ഒരാശ്വാസത്തിനായെങ്കിലും 

Loading