Tuesday, March 3, 2009

ഞാന്‍ പ്രിയ, നായര്‍...

'ഞാന്‍ പ്രിയ, ഇടത്തരം നായര്‍ കുടുംബത്തിലെ അംഗം, നായര്‍ ജാതിയില്‍ ജനിച്ചു എന്നതില് പ്രത്യേകിച്ച് അഭിമാനകരമായിട്ടൊന്നും ഇന്ന് വരെ തോന്നിയിട്ടില്ലെങ്കിലും അതില്‍ പ്രത്യേകിച്ച് മോശവും തോന്നിയിട്ടില്ല. എന്റെ സുഹൃത്തുക്കളിലാരോടും ഞാന്‍ ഇന്ന് വരെ ജാതി ഏതാണെന്ന് ചോദിച്ചിട്ടില്ല. (പേരില്‍ തന്നെ ഒരു വാലുള്ളത് കൊണ്ടാവാം പറയേണ്ടിയും വന്നിട്ടില്ല)

എനിക്കെന്റെ കുടുമ്പത്തിലെ നാലു തലമുറ നേരിട്ടറിയാം.അതിനും മുന്‍പത്തെ തലമുറയെ പറ്റി കേട്ടറിയാം.ഫാമിലി ട്രീ എഴുതുമ്പോള്‍ ആ തലമുറയിലെ എല്ലാം അച്ഛനും അമ്മയും ആരെന്നു വ്യക്തമായി എഴുതാന്‍ കഴിയും. ഇവരില്‍ ആരും ആരുടേം ഔദാര്യം കൊണ്ടോ ഏതെങ്കിലും നമ്പൂതിരിമാരുടെ സംബന്ധം ആയോ, എന്തിനു, ഭൂപരിഷ്കരണനിയമത്തില് കൂടി പോലും അല്ല, മറിച്ച് ,അദ്ധ്വാനിച്ച് സമ്പാദിച്ച കാശു കൊണ്ടാ ജീവിച്ചതെന്നും/ജീവിക്കുന്നതെന്നും ജീവിച്ചും അനുഭവിച്ചും അറിയാം. അതിനാല്‍ ഞങ്ങളെ/കുടുംമ്പക്കാരെ നായര്‍ എന്ന് പറഞ്ഞു ചാര്‍ത്തി തരുന്ന അവഹേളനങ്ങളില് നിന്നും ഒഴിവാക്കണം എന്നും,
എന്റെ നാട്ടിലെ ഒരു നായര്‍ കുടുംമ്പത്തിലും അങ്ങനെ നമ്പൂതിരിയുടെ ആരൊക്കെയോ ആയ ആരും ഇല്ലാത്തതിനാല്‍ എന്റെ നാട്ടുകാരായ നായന്മാരെയും ആ അവഹേളനങ്ങളില് നിന്നോഴിവാക്കണം എന്നും താഴ്മയായി അപേക്ഷിക്കുന്നു.
പറ്റുമെങ്കില്‍ നിങ്ങളുടെ നാട്ടിലെ ആ സൊ സെഡ് നായന്മാര്‍(അല്ലാത്തവരാണെങ്കിലും) ഉണ്ടെങ്കില്‍ അവരുടെ പേരോ കുടുംമ്പപ്പേരോ വിളിച്ചു അവരെ മാത്രം അവഹേളിക്കുകയാണെങ്കില് അത് കൂടുതല്‍ നന്ന്‍.
മാത്രമല്ല എല്ലാ മുസ്ലിങ്ങളും ഭീകരവാദികള്‍ അല്ലാത്തത് പോലെ, ഞങ്ങളുടെ എം പിയുടെ ആണവകരാറിന്റെ തീരുമാനം എന്റെതും കൂടി അല്ലാത്തത് പോലെ , വെള്ളാപ്പള്ളിയുടെ വായിട്ടലക്കല്‍ എല്ലാ ഈഴവന്റെയും അഭിപ്രായം അല്ലാത്തത് പോലെ, ബാലക്യഷ്ണപിള്ളയോ നാരായണപിള്ളയുടെയോ വചനങ്ങള്‍ എല്ലാ നായരുടെയും അഭിപ്രായം ആയി കണക്കാക്കാതിരിക്കാനും അഭ്യര്‍ത്ഥിക്കുന്നു.'

ഇനി സംവരണം:
1) അറുപതു വര്ഷം ആയിട്ടും പിന്നോക്കം പിന്നാക്കം ആണെകില്‍ സംവരണം നിര്‍ത്തി അതിന്റെ കാരണം ആദ്യം കണ്ടു പിടിക്കുക. ആദിവാസിക്ക് ഭൂമി കൊടുത്തത് നാട്ടുകാര്‍ ചാരായം കൊടുത്തു എഴുതിവാങ്ങിച്ചു എന്ന് പറഞ്ഞാല്‍ ആദ്യം ആദിവാസിയെ ചാരായം കാണുമ്പോഴേ കമിഴ്ന്നടിച്ചു വീഴാതിരിക്കാന്‍ പഠിപ്പിക്കാന് എന്ത് ചെയ്യണം എന്ന് ആലോചിക്കുക.

2) സാന്ദര്‍ഭികമായി പറഞ്ഞതല്ല, അറിയാവുന്ന പല തൊഴിലാളികളും പാടത്തു നിന്ന് കൂലി വാങ്ങി നേരെ കള്ളുഷാപ്പിലേക്ക് പോകുന്നതും മക്കള്‍ റേഷന്‍ വാങ്ങാന്‍ പൈസക്കായി റോഡില്‍ അച്ഛനെ കാത്തു നില്‍ക്കുന്നതും പലവട്ടം കണ്ട ഒരു കൂട്ടുകാരി ആയതു കൊണ്ട് പറഞ്ഞതാണ്‌.

3) അമ്മയും പ്രായമായ ഒരു അമ്മൂമ്മയും മാത്രം ഉള്ള സുഹൃത്ത്. അമ്മ കൂലിപണി എടുത്താണ് അവളെ പഠിപ്പിച്ചത്. ബുക്കില്‍ മണ്ണെണ്ണ വീണ പാട് ഉള്ള അപൂര്‍വ്വം സഹപാഠികളില്‍ ഒരാള്‍. എസ് എസ് എല്‍ സിക്ക് ഉയര്‍ന്ന ഫസ്റ്റ് ക്ലാസ് ഉള്ള സുഹൃത്ത് രണ്ടാം ഗ്രൂപ്പ് (സയന്‍സ് ) അഡ്മിഷന് വെയ്റ്റിംഗ് ലിസ്റ്റില്‍ ആയതും 232/600 ഉള്ള മറ്റൊരു പെണ്‍കുട്ടി പഠിക്കാന്‍ ഒട്ടും തല്പര അല്ലാഞ്ഞിട്ടും സയന്‍സ് ഗ്രൂപ്പില് സംവരണത്തിന്റെ അടിസ്ഥാനത്തില്‍ ചേര്‍ന്നതും കണ്ടു.( പ്രീഡിഗ്രി അവസാനം ആവുന്നതിനു മുന്നേ 232കാരി അവളുടെ വഴിക്ക് പോയി.ജീവിതപ്രാരാബ്ധം കൊണ്ടല്ല ഇട്ടേച്ചു പോയത് .അത് വേറെ കഥ :)
പ്രീഡിഗ്രി ഉയര്‍ന്ന സെക്കന്റ് ക്ലാസ് , ക്രിസ്ത്യന്‍ നഴ്സിംഗ് കോളേജില്‍ അഡ്മിഷന് ശ്രമിച്ചപ്പോള്‍ അവിടെ ഒരു വര്ഷം ഫ്രീ സര്‍വീസ് , പിന്നെ അഡ്മിഷന്‍ , പിന്നെ ഒരു വര്ഷം ബോണ്ട്. ഞങ്ങളുടെ സീനിയര്‍ (ക്രിസ്ത്യന്‍ ) ഒരു വട്ടം പ്രീഡിഗ്രി തോറ്റ് രണ്ടാമതെഴുതി പാസായി വന്നു നേരെ നഴ്സിംഗ് കോഴ്സിനു ജോയിന്‍ ചെയ്തു.

ഇവിടെ എന്റെ സുഹൃത്തിന് മറ്റു രണ്ടു പേരേക്കാള് ഉണ്ടായിരുന്ന പോരായ്മ അവളുടെ അച്ഛനും അമ്മയ്ക്കും നായര്‍ ആണ് എന്നതും സാമ്പത്തികമായി വളരെ പിന്നാക്കം ആണ് എന്നതും ആണ്.ദൈവാധീനം കൊണ്ടും അവളുടെ പരിശ്രമം കൊണ്ടും ഇന്ന് ജോലി കിട്ടി തരക്കേടില്ലാതെ ജീവിക്കുന്നു .

4) സംവരണത്തില്‍ നേടുന്നവര്‍ക്കുള്ളത് ആത്മവിശ്വാസം ആണോ അതോ കോമ്പ്ലെക്സ് ആണോ എന്നതും ആലോചിക്കുക.പലരുടെയും പെരുമാറ്റം ശ്രദ്ധിക്കപെട്ടിട്ടുണ്ട്.

5) എന്‍ എസ് എസ്സിനോട് എനിക്കുള്ള അഭ്യര്‍ഥന ഈ വാചകകസര്ത്ത് നിര്‍ത്തി മന്നത്ത് പദ്മനാഭനെ പോലുള്ളവര്‍ ചെയ്തിരുന്നു എന്ന് ഞങ്ങള്‍ കേട്ടിരിക്കുന്ന ആ കൂട്ടായ്മയുടെ ഗുണം ഇനി ഉണ്ടാകുമോ എന്നാണ്.ജാതി ചോദിക്കരുതെന്ന് പറഞ്ഞ ഗുരുവിന്റെ പേരില്‍ പോലും ജാതിസംഘടന ഉള്ളപ്പോള്‍ , ജാതി ഇല്ലാതാവും എന്നും, ടാക്സ് വാങ്ങുന്ന സര്‍ക്കാരില്‍ നിന്നും തുല്യ പരിഗണന കിട്ടും എന്നൊക്കെ കരുതി ഇരുന്നാല്‍ ചിലപ്പോള്‍ തലമുറ ഇതുമാറി അടുത്തതും ചിലപ്പോള്‍ അതിനടുത്തതും ആകും. സാമ്പത്തിക നിലക്കനുസരിച്ചുള്ള പരിഗണന, വോട്ടിനെ മാത്രം കരുതി ഇടത് വലതു പക്ഷങ്ങള്‍ പരിഗണിക്കില്ല എന്നതും വ്യക്തം

ബ്ലോഗിലെ പ്രശ്നങ്ങള്‍ ബ്ലോഗില്‍ തീര്‍ത്തു കൂടെ എന്ന് പറഞ്ഞതിന് പ്രത്യേകിച്ച് ഇഫക്ട് ഒന്നും കണ്ടില്ല.അങ്ങനെ ഒരു പ്രതീക്ഷയും ഇല്ല. എങ്കിലും പ്രശസ്തനായ ബ്ലോഗ്ഗര്‍ ഒരു ജാതിയെ തെറി വിളിക്കുന്നത് കണ്ടാണ്‌ അദ്ധേഹത്തിന്റെ മകനും വളരുന്നത്. നാളെ അവന്‍ അവന്റെ കൂടുകാരനെ ഇങ്ങനെ തന്നെ കണക്കാക്കിയാല്‍... ആര്‍ക്കാണ് ജാതിഭ്രാന്ത്?

12 comments:

ചാണക്യന്‍ said...

ഹിഹിഹിഹിഹിഹിഹിഹിഹി

അല്‍ഭുത കുട്ടി said...

ഞാനും ഒരു ഒന്നര ചിരി പാസ്സാക്കുന്നു. ആ ‘നായര്‍’ ഇങ്ങനെ ലങ്കി വിളങ്ങുകയാണല്ലോ എന്റെ പ്രിയേ......(അന്റെ അമ്മിണിക്കുട്ടി പ്രയോഗം) അയ്യ്യോ ആല്ല. ശ്രീമതി. പ്രിയേ....നായര്‍ എന്ന ആ വാല്‍ ഒരു പദവി തന്നെയാണെന്ന് വിശ്വസിക്കുന്നവരാണ്. 80 ശതമാനം നായന്മാരും. എന്നാലോ നായന്മാരുടെ കൊള്‍ലാരുതാത്തരം കൊണ്ടും ഉപദ്രവം കൊണ്ടും മറ്റുള്ളവര്‍ അന്യായം പറയുന്നതില്‍ ക്ഷോഭം കൊണ്ടിട്ട് കാര്യവും ഇല്ല. കാരണം അനുഭവിച്ചവരാണേ ഈ പറയുന്നവരില്‍ കൂടുതലും.

“നായര്‍ വിശന്ന് വലഞ്ഞു വരുമ്പോള്‍ .......

kaithamullu : കൈതമുള്ള് said...

അഭിപ്രായങ്ങള്‍,നിരീക്ഷണങ്ങള്‍ എല്ലാം വളരെ കൌതുകത്തോടെ നോക്കിക്കാണുന്ന ഒരാള്‍!

paarppidam said...

nannaayirikkunnu...

ശ്രീ @ ശ്രേയസ് said...

നന്നായിരിക്കുന്നു. വളരെയേറെ അനുഭവിച്ചതും കണ്ടിട്ടുള്ളതും ശ്രീ പ്രിയ പറഞ്ഞിരിക്കുന്ന മൂന്നാം നമ്പര്‍.

മൂപ്പത്തി said...

സമവരണം കാരണം ദുരിതമനുഭവിക്കുന്ന പാവം നായരൂട്ട്യേ, അഥവാ അത്തരത്തിലുള്ള നായരൂട്ടികളുടെ വക്താവേ,

എന്താ പോസ്റ്റ്

പ്രിയ പറഞ്ഞ ആ തറവാട്ടിലെ പഴയ തലമുറയിലെ പ്രബല/അപ്രബല നായമ്മാര്‍ക്കും മുന്‍പ്പുണ്ടായിരുന്ന കുറേ മരഞ്ചാടികളെ അറിയുമോ? അവരാണ്‌ ശരിക്കും നമ്മുടെയൊക്കെ പൂര്വ്വസൂരികള്‍.
അത്രെയേ ഉള്ളൂ എന്നര്‍ത്ഥം. ആരുടേയു ഔദാര്യമില്ലാതെത്തന്നെ ഇത്രയും നമ്മളൊക്കെയും എത്തിയത്.

ഞങ്ങള്‍ നായന്മാര്‍- നിങ്ങളുടെ നാട്ടിലെ നായന്മാര്‍ - അയ്യോ ഇങ്ങനെയൊന്നും പറയല്ലേ മന്നത്തു പത്മനാഭന്‍ കോവിക്കും. നമ്മുടെ മനസ്സില്‍ ജാതിമതചിന്തകളൊന്നുമില്ലാ എന്ന് പറ്യുമ്പോഴും നായന്മാരുടെ കൂട്ടായ്മയെക്കുറിച്ച് മറക്കരുത് മകളേ.

പ്രിയ കേട്ടറുവുള്ള കള്ളൂ/ചാരായം കുടിയന്മാരൊക്കെയും ആദിവാസികളും പാടത്ത് പണിയെടുക്കുന്ന കൂലിക്കാരും മാത്രമായത് എത്ര നന്നായി.

സ്കൂളിലെ മറ്റു കുട്ടികള്‍ ഉപയോഗിക്കുന്ന കക്കൂസ്സില്‍ പോകാന്‍ അനുവാദമില്ലാത്ത ദളിതര്‍ പഠിക്കുന്ന തിളങ്ങുന്ന ഇന്ത്യയേ പ്രിയ കണ്ടില്ലാ എന്നു തന്നെ നടിച്ചോളു. എന്തിനു നടിക്കുന്നു, കണ്ടിട്ടു തന്നെ ഉണ്ടാവില്ല.

പിന്നെ സമ്വരണത്തില്‍ പഠിക്കാന്‍ വരുന്ന കുട്ടികളുടെ കോമ്പ്ലെക്സ് നിറഞ്ഞ പെരുമാറ്റം- അവരോടുള്ള മറ്റു കുട്ടികളുടെ പെരുമാറ്റം ഇതിന്റെയൊപ്പം കാപ്പിറ്റേഷന്‍ ഫീ കൊടുത്തും , മാനേജ്മെന്റ് കോട്ടയിലും എന്‍ ആര്‍ ഐ സ്റ്റാറ്റസിലും ചേരുന്ന ജസ്റ്റ് പാസുകാരുടെ സുപ്പീരിയോറിറ്റി കോമ്പ്ലെക്സും, അവരോടും അവരുടെ മറ്റു ആര്‍ഭാടങ്ങളോടും സാധാരണ കുട്ടികള്‍ക്കുള്ള ഭയഭക്തിബഹുമാനാദികളും കൂടി പ്രിയ ചേര്‍ത്തു വായിക്കണേ
മെറിറ്റിന്റെ സുവിശേഷത്തിലെപ്പോഴും കുരിശില്‍ തറയ്ക്കപ്പെടുന്നത് കീഴാളന്റെ മകനാവണമല്ലോ അല്ലേ.

നാളെ പ്രിയയുടെ മക്കളും ഈ വിഡ്ഡിത്തം തന്നെ കേട്ട് വളരണമല്ലോ എന്റെ മന്നത്ത് പപ്പനാവാ

മൂപ്പത്തി said...
This comment has been removed by the author.
അസ്തലവിസ്ത said...

താന്നു കൊടുത്തിട്ടാണ്‍‌‌‌‌‌‌ തലയില്‍‌‌ ചവിട്ടുന്നത്. ജാതിയെങ്ങാനുമില്ലാതായാല്‍‌‌‌‌ ജാതിയുടെ പേരില്‍‌‌‌‌ നായന്മാര്‍‌‌‌‌ അനുഭവിക്കുന്ന വിവേചനവും ഇല്ലാതാവുമല്ലോ. അതുകൊണ്ട് ജനങ്ങളില്‍‌‌‌‌ ജാതിബോധം ഊട്ടിയുറപ്പിക്കുന്നതിനാണ്‍‌‌‌‌ ഈ ജാതിവെറിയന്മാരുടെ ജാതിത്തെറിവിളി. ഈ ബ്ലോഗില്‍‌‌‌‌ നടന്ന ചര്‍‌‌ച്ച ശ്രദ്ധിച്ചു കാണുമെന്ന് കരുതുന്നു. റെയില്വേയില്‍‌‌ കേന്ദ്രസര്‍‌‌‌‌ക്കാര്‍‌‌‌‌ ജോലിയുള്ള ഉദ്യോഗസ്ഥനാണ്‍‌‌ മക്ക‌‌ള്‍‌‌ക്ക് വേണ്ടി സം‌‌വരണം നേടിയെടുക്കും എന്ന് പറയുന്നത്. (ഇരന്നു തിന്നുന്നവരെ തൊരന്നു തിന്നുന്ന ഇത്തരക്കാര്‍‌‌ ഉള്ളതുകൊണ്ടാണ്‍‌‌ 60 കൊല്ലം കഴിഞ്ഞിട്ടും ഇന്നും‌‌‌‌ പ്രതിവിവേചനം തുടരേണ്ടി വരുന്നത്.) അതിനുള്ള മറയായിട്ടാണ്‍‌‌‌‌ ജാതിത്തെറിവിളി. ശ്രീനാരായണഗുരു ഇവര്‍‌‌ക്ക് ഇപ്പോ‌‌ള്‍‌‌‌‌ അപശകുനമായി. ആ ചര്‍‌‌ച്ച ശ്രദ്ധിച്ചാല്‍‌‌‌‌ മനസ്സിലാവും‌‌.

പ്രിയ said...

അയ്യോ, ഇത്രക്കും കടുപ്പിച്ച് പറയാതെ മൂപ്പത്തി :) ഈ പോസ്റ്റ് കുറച്ച് നാള്‍ മുന്നെ ആ സാഹചര്യത്തില്‍ എഴുതിയതാണ്.

പല പല തലമുറക്കപ്പുറം ഉള്ള പൂര്‍‌വ്വികര്‍ എന്തായിരുന്നു എന്നു ചികഞ്ഞിപ്പോള്‍ പോകണമോ, ഇന്നത്തെ കാര്യത്തില്‍ തീരുമാനിക്കാന്‍?

ഇനി സംഘടനയുടെ കാര്യം ഞാന്‍ പറഞ്ഞിരുന്നല്ലോ, അവരുടെ വിടുവായത്തരം കേരളത്തിലെ നായന്മാര്‍ തന്നെ പുച്ഛിച്ച് തള്ളിയതാണ്.(പോങ്ങുമൂടന്റെ പോസ്റ്റ് വായിക്കാം)

ഇന്ത്യയിലെ ജാതിവ്യവസ്ഥ നിലനില്‍ക്കുന്നിടത്തോളം കേരളത്തില്‍ ഈ വ്യണം ഉണങ്ങാതെ നില്‍ക്കണമെന്ന് ആര്‍ക്കാണ് നിര്‍ബന്ധം?

(കാശുള്ളവന്‍ കാര്യക്കാരന്‍, അതു എന്‍ ആര്‍ ഐ സീറ്റില്‍ ആണെങ്കിലും അല്ലെങ്കിലും)

Captain Haddock said...

ഈ മാതിരി stuff ഉള്ള എഴുത്ത്‌ ഒന്നും ഇപ്പം കാണുനില്ല ?

പ്രിയ said...

ഞാന്‍ തന്നെ പറയേണ്ടതായി പിന്നൊന്നും വന്നില്ല, ക്യാപ്റ്റന്‍ :)) നല്ല വാക്കിനു നന്ദി !!!

:ഓഫ് :താങ്കള്‍ ഇതെങ്ങനെ ഇപ്പൊ ഈ ബ്ലോഗില്‍ വന്നു. ഒരു ബ്ലോഗ് വായിക്കുന്ന ആള്‍ടെ ബ്ലോഗ് എതാന്നറിയാനുള്ള റ്റെക്‍നിക് വന്നുവോ? അല്പം മുന്നെ ഞാന്‍ നോട്ടോണ്‍‌ലി ബട്ടോള്‍സോ വായിക്കുവാരുന്നു :)

maithreyi said...

came here thru dethan's blog.i like to read ladies blog:(.gd to c a blog like this with stuff.totally agree with ur opinions on samvaranam.Only vote bank counts and whatelse!

Loading